മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​രു​ത്: നി​ർ​ദേ​ശം ന​ല്കി ചീ​ഫ് സെ​ക്ര​ട്ട​റി
Tuesday, January 7, 2025 11:11 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ട​മ​യ്‌​ക്കോ താ​മ​സ​ക്കാ​ര​നോ മു​ന്‍​കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍​കാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മ​റ്റ് വ​കു​പ്പു​ക​ള്‍​ക്കും ജി​ല്ലാ ക​ല​ക്ട​ര്‍​മാ​ര്‍​ക്കും മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ന്‍.

പൊ​ളി​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​പാ​ല്‍ വ​ഴി അ​യ​യ്ക്ക​ണ​മെ​ന്നും കെ​ട്ടി​ട ഉ​ട​മ​യ്ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ 15 ദി​വ​സ​ത്തെ സ​മ​യം ന​ല്‍​ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സ്വ​ന്തം നി​ല​യ്ക്ക് കെ​ട്ടി​ടം പൊ​ളി​ക്കാ​ന്‍ ഉ​ട​മ ത​യാ​റാ​ണെ​ങ്കി​ല്‍ 15 ദി​വ​സം കൂ​ടി അ​നു​വ​ദി​ണം.

പൊ​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ല്ലാ പ​ങ്കാ​ളി​ക​ളെ​യും അ​റി​യി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ പ്ര​ത്യേ​ക വെ​ബ് പോ​ര്‍​ട്ട​ല്‍ ആ​രം​ഭി​ക്കും. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് കെ​ട്ടി​ടം പൊ​ളി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നു​ള്ള ചെ​ല​വു​ക​ള്‍ വ​ഹി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കു​മ്പോ​ള്‍ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ക്ക​ണം.​മൂ​ന്ന് മാ​സ​ത്തി​ന​കം പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​പ്‌ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഒ​രു വെ​ബ് പോ​ര്‍​ട്ട​ല്‍ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ആ​രം​ഭി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ശോ​ധി​ക്കാ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണം. കെ​ട്ടി​ട ഉ​ട​മ​യു​ടെ ഭാ​ഗ​വും കേ​ള്‍​ക്ക​ണം. ​എ​ന്തു​കൊ​ണ്ടാ​ണ് ഉ​ട​മ​യു​ടെ ആ​വ​ശ്യം നി​ര​സി​ക്കു​ന്ന​തെ​ന്ന് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്ക​ണം.

പൊ​ളി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ര​ണ്ട് സാ​ക്ഷി​ക​ളു​ടെ ഒ​പ്പ് ശേ​ഖ​രി​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും റി​പ്പോ​ര്‍​ട്ട് പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌ലോഡ് ചെ​യ്യു​ക​യും വേ​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

2024 ന​വം​ബ​ര്‍ 13 ന് ​പു​റ​പ്പെ​ടു​വി​ച്ച പൊ​ളി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നു​ള്ള സം​സ്ഥാ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.