പു​ല്ലു​പാ​റ അ​പ​ക​ടം: ബ​സി​ന്‍റെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ഇ​ന്ന്
Tuesday, January 7, 2025 9:18 AM IST
ഇ​ടു​ക്കി: പെ​രു​വ​ന്താ​നം പു​ല്ലു​പാ​റ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ഇ​ന്നു ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ സാ​ഹ​ച​ര്യ പ​രി​ശോ​ധ​ന​യി​ൽ ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തി​യി​രു​ന്നു.

ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച വാ​ഹ​നം പി​ൻ​വ​ശം കു​ത്തി​യാ​ണ് താ​ഴേ​ക്ക് പ​തി​ച്ച​ത്. എ​യ​ർ ബ്രേ​ക്കി​ലെ എ​യ​ർ ന​ഷ്ട​പെ​ട്ടി​ട്ടി​ല്ല. കൂ​ടാ​തെ റോ​ഡി​ൽ ട​യ​ർ ഉ​ര​ഞ്ഞു​ണ്ടാ​യ പാ​ട് ദൃ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യം ഇ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. അ​പ​ക​ട​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് യാ​ത്ര​ക്കാ​രു​ടെ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ര​മ മോ​ഹ​ന്‍, അ​രു​ണ്‍ ഹ​രി, സം​ഗീ​ത്, ബി​ന്ദു നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഗീ​തി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

അ​രു​ണ്‍ ഹ​രി, ര​മ മോ​ഹ​ന്‍ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​വേ​ലി​ക്ക​ര ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റും. ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം നൂ​റ​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.10ന് ​പു​ല്ലു​പാ​റ ക​ള്ളി​വ​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ത​ഞ്ചാ​വൂ​ർ, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യി തി​രി​കെ വ​രി​ക​യാ​യി​രു​ന്ന സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റോ​ഡ​രി​കി​ലെ ക്രാ​ഷ്ബാ​രി​യ​ർ ത​ക​ർ​ത്ത് 40 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ ബ​സ് മ​ര​ത്തി​ൽ ത​ട്ടി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​യി അ​പ​ക​ട​ത്തി​നു മു​ന്പ് ഡ്രൈ​വ​ർ യാ​ത്ര​ക്കാ​രോ​ട് വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ർ​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കു​ത്തി​റ​ക്ക​വും വ​ള​വും​മൂ​ലം ക​ഴി​ഞ്ഞി​ല്ല.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.