ശ്വാ​സ​ത​ട​സം; വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Sunday, January 5, 2025 11:12 AM IST
ആ​ല​പ്പു​ഴ: ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ല്ല​ത്ത് പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ രാ​ത്രി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചേ​പ്പാ​ട് ഭാ​ഗ​ത്തു​വ​ച്ചാ​ണ് അ​സ്വ​സ്ഥ​ത​യ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും​വ​ഴി കാ​ഞ്ഞൂ​ർ ക്ഷേ​ത്ര ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്കി​ൽ 15 മി​നി​റ്റോ​ളം വാ​ഹ​നം കു​ടു​ങ്ങി. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഇ​സി​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി കൊ​ല്ല​ത്ത് എ​സ്എ​ൻ​ഡി​പി യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​ങ്കെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.