ആ​രെ​ങ്കി​ലും ആ​രെ​യെ​ങ്കി​ലും പു​ക​ഴ്ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​കി​ല്ല: ഒ​ളി​യ​മ്പെ​യ്ത് മു​ര​ളീ​ധ​ര​ൻ
Sunday, January 5, 2025 10:55 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ല​ക്ഷ്യ​മി​ട്ട് ഒ​ളി​യ​മ്പെ​യ്ത് കെ. ​മു​ര​ളീ​ധ​ര​ൻ. ആ​രെ​ങ്കി​ലും ആ​രെ​യെ​ങ്കി​ലും പു​ക​ഴ്ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി ആ​വി​ല്ലെ​ന്നും എ​ല്ലാ​വ​രും എ​ല്ലാ​വ​രെ​യും പു​ക​ഴ്ത്താ​റു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ആ​രെ​യും ഇ​ക​ഴ്ത്താ​റി​ല്ല. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും കോ​ൺ​ഗ്ര​സു​കാ​രെ സ്വീ​ക​രി​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് ച​ർ​ച്ച ചെ​യ്യാ​നു​ള്ള സ​മ​യ​മ​ല്ല ഇ​ത്. രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മു​ള്ള​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി കാ​ര്യം ഇ​വി​ടെ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​ല്ല.​കോ​ൺ​ഗ്ര​സ്‌ നി​യ​മ​സ​ഭാ ക​ക്ഷി​യാ​ണ് മു​ഖ്യ​മ​ന്ത്രി കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രൂ​പ്പി​ന്‍റെ കാ​ല​ഘ​ട്ട​മൊ​ക്കെ അ​വ​സാ​നി​ച്ചു. നേ​താ​ക്ക​ൾ​ക്ക് സ്ഥാ​നം കി​ട്ടാ​നാ​ണ് ഗ്രൂ​പ്പെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. നേ​താ​ക്ക​ൾ​ക്ക് അ​ധി​കാ​രം കി​ട്ടു​മെ​ന്ന് തോ​ന്നു​മ്പോ​ൾ ആ​ളു​ക​ൾ കൂ​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ത​ന്‍റെ പി​ന്നി​ലും ഇ​ങ്ങ​നെ പ​ല​പ്പോ​ഴും ആ​ളു​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്.

യു​ഡി​എ​ഫ് വി​പു​ലീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ മു​ന്ന​ണി വി​ട്ട​വ​രെ എ​ല്ലാം തി​രി​കെ കൊ​ണ്ടു​വ​ര​ണം. പി.​വി. അ​ൻ​വ​റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹം ത​ന്നെ ആ​ദ്യം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.