മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, January 4, 2025 7:46 PM IST
മ​ല​പ്പു​റം: മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

മ​ല​പ്പു​റ​ത്ത് കെ​എം​സി​സി നേ​താ​വി​ന്‍റെ വീ​ട്ടി​ൽ​വ​ച്ചാ​ണ് ലീ​ഗ് നേ​താ​ക്ക​ളെ ചെ​ന്നി​ത്ത​ല ക​ണ്ട​ത്. പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ വാ​ർ​ഷി​ക സ​മ്മേ​ള​ന വേ​ദി​യി​ലും ചെ​ന്നി​ത്ത​ല എ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം മ​ന്നം ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യാ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് ചെ​ന്നി​ത്ത​ല​യെ ആ​ണ് സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ പി​ന്തു​ണ​യ്ക്കു​ന്ന​ത് എ​ന്ന ത​ര​ത്തി​ൽ ച​ർ​ച്ച​ക​ൾ വ​രു​ന്ന​തി​നി​ടെ​യാ​ണ് ചെ​ന്നി​ത്ത​ല ലീ​ഗ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട സ​മ​യ​മ​ല്ല ഇ​തെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ച​ർ​ച്ച​യാ​ക്കേ​ണ്ട​തെ​ന്നും യു​ഡി​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ന്മാ​രു​ടെ​യും ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ല​ക്ഷ്യ​മെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​നം എ​ടു​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ഉ​ണ്ട്. താ​ന്‍ സ​മ​സ്ത​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് ച​ര്‍​ച്ച​യാ​ക്കേ​ണ്ട​തി​ല്ല. എ​ല്ലാ​ത്ത​വ​ണ​യും ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍​ക്ക് വി​ളി​ക്കാ​റു​ണ്ട്, താ​ന്‍ പോ​കാ​റു​മു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​മാ​യും ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണെ​ന്നും ആ ​ബ​ന്ധം ഇ​ന്നും ഇ​ന്ന​ലെ​യും തു​ട​ങ്ങി​യ​ത​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.