എ​ച്ച്എം​പി​വി: ആ​ശ​ങ്ക വേ​ണ്ട; ഗ​ർ​ഭി​ണി​ക​ളും പ്രാ​യ​മു​ള്ള​വ​രും മാ​സ്ക് ധ​രി​ക്കു​ന്ന​ത് ന​ല്ല​തെ​ന്ന് മ​ന്ത്രി
Saturday, January 4, 2025 2:30 PM IST
തി​രു​വ​ന​ന്ത​പു​രം: ചൈ​ന​യി​ൽ വൈ​റ​ൽ പ​നി​യും ന്യൂ​മോ​ണി​യ​യും വ്യാ​പി​ക്കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​നം സ​സൂ​ക്ഷ്മം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശ​ങ്ക വേ​ണ്ട​തി​ല്ലെ​ന്നും ഗ​ർ​ഭി​ണി​ക​ൾ പ്രാ​യ​മു​ള്ള​വ​ർ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ മാ​സ്ക് ധ​രി​ക്കു​ന്ന​ത് അ​ഭി​കാ​മ്യ​മാ​ണെ​ന്നും അ​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

മ​ഹാ​മാ​രി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തോ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തോ ആ​യ വൈ​റ​സു​ക​ളൊ​ന്നും ചൈ​ന​യി​ൽ ഈ ​അ​വ​സ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. എ​ന്നാ​ൽ മ​ല​യാ​ളി​ക​ൾ ലോ​ക​ത്തി​ന്‍റെ​ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ട് എ​ന്ന​തി​നാ​ലും, ചൈ​ന​യു​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ര​വാ​സി​ക​ൾ ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​ലും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ന്ത്രി​യു​ടെ വാ​ർ​ത്താ​ക്കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

ചൈ​ന​യി​ൽ വൈ​റ​ൽ പ​നി​യു​ടെ​യും ന്യൂ​മോ​ണി​യ​യു​ടെ​യും വ​ലി​യ ഔ​ട്ട് ബ്രേ​ക്ക് ഉ​ണ്ട് എ​ന്ന നി​ല​യി​ൽ വാ​ർ​ത്ത​ക​ൾ വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല കാ​ര്യ​ങ്ങ​ൾ നാ​മെ​ല്ലാം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. മ​ഹാ​മാ​രി​യാ​കാ​ൻ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്ന​തോ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തോ ആ​യ വൈ​റ​സു​ക​ളെ ഒ​ന്നും ചൈ​ന​യി​ൽ ഈ ​അ​വ​സ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

എ​ങ്കി​ലും മ​ല​യാ​ളി​ക​ൾ ലോ​ക​ത്തി​ൻ​റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ട് എ​ന്ന​തി​നാ​ലും, ചൈ​ന​യു​ൾ​പ്പെ​ട ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ര​വാ​സി​ക​ൾ ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​ലും നാം ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് മൂ​ന്ന് ത​ര​ത്തി​ലു​ള്ള വൈ​റ​സു​ക​ളാ​കാം ചൈ​ന​യി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന രീ​തി​യി​ൽ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​ക്ക് കാ​ര​ണം.

ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ വൈ​റ​സ്, കോ​വി​ഡ് 19 ന്‍റെ ചി​ല വ​ക​ഭേ​ദ​ങ്ങ​ൾ, ഇ​ൻ​ഫ്ലു​വ​ൻ​സ എ ​വൈ​റ​സ്ബാ​ധ​ക​ൾ എ​ന്നി​വ​യാ​ണ് അ​വ. മ​ഹാ​മാ​രി​യാ​യി മാ​റ​ത്ത​ക്ക​വ​ണ്ണം ഉ​ള്ള ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ ഇ​വ​യി​ൽ ഒ​ന്നി​ലും ത​ന്നെ സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. എ​ങ്കി​ലും നേ​ര​ത്തെ സൂ​ചി​പ്പി​ച്ച​തു​പോ​ലെ നാം ​ക​രു​തി​യി​രി​ക്ക​ണം.

മേ​ൽ​പ്പ​റ​ഞ്ഞ മൂ​ന്നു​ത​രം വൈ​റ​സു​ക​ളി​ൽ ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ വൈ​റ​സ് ആ​ണ് താ​ര​ത​മ്യേ​ന ന​മു​ക്ക് അ​പ​രി​ചി​ത​മാ​യ വൈ​റ​സ്. ഈ ​വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത് 2001ൽ ​മാ​ത്ര​മാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യി കേ​ര​ളം ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്റ ഏ​താ​ണ്ട് എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും, പ്ര​ത്യേ​കി​ച്ചും കു​ട്ടി​ക​ളി​ൽ ഈ ​വൈ​റ​സ് വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടു​ണ്ട് എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ന​മു​ക്ക് ത​ന്നെ മു​ൻ​പ് വ​ന്നു​പോ​യ ജ​ല​ദോ​ഷ​പ്പ​നി ഈ ​വൈ​റ​സ് കാ​ര​ണ​മാ​കാം. അ​തു​കൊ​ണ്ടു​ത​ന്നെ HMPV യെ ​അ​പ​ക​ട​കാ​രി​യാ​യ ഒ​രു പു​തി​യ വൈ​റ​സാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ലും കു​ട്ടി​ക​ളി​ൽ ഈ ​വൈ​റ​സ് കൊ​ണ്ടു​ള്ള അ​ണു​ബാ​ധ​ക​ളും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ന്യൂ​മോ​ണി​യ​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ന​മ്മു​ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് വൈ​റോ​ള​ജി, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി, സ്‌​റ്റേ​റ്റ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ ​രോ​ഗം ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ട്. വൈ​റ​സി​ൽ കാ​ര്യ​മാ​യ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല എ​ങ്കി​ൽ HMPV വ​ള​രെ​യ​ധി​കം ഭീ​തി വ​രു​ത്തു​ന്ന ഒ​രു സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്.

എ​ങ്കി​ലും ന​മ്മു​ടെ നാ​ട്ടി​ൽ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും കാ​ണ​പ്പെ​ടു​ന്ന ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​താ​ണ് നി​ല​വി​ൽ നാം ​ചെ​യ്യു​ന്ന​ത്. അ​തോ​ടൊ​പ്പം ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ആ​ളു​ക​ളി​ലും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ​ക്ഷം അ​വ​രെ​യും പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ നി​ല​വി​ൽ ആ​വ​ശ്യ​മി​ല്ല.

നേ​ര​ത്തെ പ​റ​ഞ്ഞ വൈ​റ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തേ​ത് കോ​വി​ഡ് 19 ന്‍റെ പു​തി​യ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളാ​ണ്. മ​റ്റൊ​രു മ​ഹാ​മാ​രി​യാ​കാ​ൻ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന വൈ​റ​സു​ക​ളി​ൽ കോ​വി​ഡ് 19 ന്‍റെ പു​തി​യ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും പ്രാ​ധാ​ന്യ​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ചൈ​ന​യി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ ന്യൂ​മോ​ണി​യ രോ​ഗം പ​ട​രു​ന്നു​ണ്ടെ​ങ്കി​ൽ, അ​തി​ന് കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്ന് കോ​വി​ഡി​ന്‍റെ പു​തി​യ ജ​നി​ത​ക​വ്യ​തി​യാ​ന​ങ്ങ​ൾ ആ​ണെ​ങ്കി​ൽ നാം ​ക​രു​തി​യി​രി​ക്ക​ണം.

എ​ങ്കി​ലും നേ​ര​ത്തെ ത​ന്നെ കോ​വി​ഡ് വ​ന്നി​ട്ടു​ള്ള ആ​ളു​ക​ൾ​ക്കും കോ​വി​ഡ് രോ​ഗ​ത്തി​നെ​തി​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ആ​ളു​ക​ൾ​ക്കും പു​തി​യ ജ​നി​ത​ക വ്യ​തി​യാ​നം അ​പ​ക​ട​ക​ര​മാ​യ രോ​ഗാ​വ​സ്ഥ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. പ​ക്ഷെ അ​ണു​ബാ​ധ പ​ട​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ പ്രാ​യ​മു​ള്ള​വ​രെ​യും രോ​ഗി​ക​ളെ​യും അ​ത് ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ നാം ​ക​രു​തി​യി​രി​ക്ക​ണം.

ഇ​നി​യും പൂ​ർ​ണ​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടി​ല്ലാ​ത്ത കോ​വി​ഡ് 19 ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ തി​രി​ച്ചു​വ​രു​ന്ന ഒ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ലും അ​തി​നെ നേ​രി​ടാ​നും സം​സ്ഥാ​നം സു​സ​ജ്ജ​മാ​ണ്. സം​സ്ഥാ​ന​ത്തെ​വി​ടെ​യും കോ​വി​ഡ് 19 സ​മാ​ന​മാ​യ ല​ക്ഷ​ങ്ങ​ൾ ക്ല​സ്റ്റ​റു​ക​ളാ​യി രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം നേ​രി​ടാ​ൻ നാം ​ത​യ്യാ​റാ​യി​രി​ക്ക​ണം.

മേ​ൽ​പ്പ​റ​ഞ്ഞ വൈ​റ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തെ​ത് ഇ​ൻ​ഫ്ലു​വ​ൻ​സ എ ​എ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന, പ്രാ​ഥ​മി​ക​മാ​യി ജ​ന്തു​ക്ക​ളി​ൽ നി​ന്നോ പ​ക്ഷി​ക​ളി​ൽ നി​ന്നോ ഉ​ത്ഭ​വി​ച്ച് പി​ന്നീ​ട് മ​നു​ഷ്യ​രി​ലേ​ക്ക് ക​ട​ന്നെ​ത്തു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന വൈ​റ​സ് ബാ​ധ​ക​ളാ​ണ്. കേ​ര​ളം ഇ​ന്ന് ഏ​കാ​രോ​ഗ്യ സ​മീ​പ​ന​ത്തി​ലൂ​ടെ നേ​രി​ടാ​ൻ ശ്ര​മി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട രോ​ഗ​ങ്ങ​ളു​ടെ ഒ​രു വി​ഭാ​ഗ​മാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ. മാ​ത്ര​മ​ല്ല, വി​വി​ധ​ങ്ങ​ളാ​യ വൈ​റ​സ് ബാ​ധ​ക​ളി​ൽ മ​ഹാ​മാ​രി​ക​ളാ​കാ​ൻ ഏ​റ്റ​വും സാ​ധ്യ​ത ക​ല്പി​ക്ക​പ്പെ​ടു​ന്ന​തും ഇ​ൻ​ഫ്ലു​ൻ​സ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​നി​ക​ൾ​ക്കാ​ണ്.

ചൈ​ന​യി​ൽ ഇ​പ്പോ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന രോ​ഗാ​ണു​ബാ​ധ​യി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗ​ത്തി​ന് എ​ത്ര​ത്തോ​ളം സ്വാ​ധീ​നം ഉ​ണ്ട്, ഉ​ണ്ടെ​ങ്കി​ൽ അ​ത് ഏ​തു​ത​രം ഇ​ൻ​ഫ്ലു​വ​ൻ​സ ആ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. എ​ങ്കി​ലും H1N1 പോ​ലെ നി​ല​വി​ൽ വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ൻ​ഫ്ലു​ൻ​സ വൈ​റ​സി​ൽ അ​പ​ക​ട സ്വ​ഭാ​വ​മു​ള്ള പു​ത്ത​ൻ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളോ പു​ത്ത​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് ത​ന്നെ​യോ ക​ട​ന്നു​വ​ന്ന​താ​യി നി​ല​വി​ൽ റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

എ​ങ്കി​ലും ഇ​ൻ​ഫ്ലു​വ​ൻ​സാ രോ​ഗ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും നാം ​ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ്. ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗ​വ്യാ​പ​ന​ത്തെ​പ്പ​റ്റി​യു​ള്ള ന​മ്മു​ടെ പ്ര​ധാ​ന ഉ​ത്ക​ണ്ഠ, അ​ത് ഗ​ർ​ഭി​ണി​ക​ൾ​ക്ക് അ​പൂ​ർ​വ്വ​മാ​യെ​ങ്കി​ലും അ​പ​ക​ടം വ​രു​ത്താം എ​ന്ന​താ​ണ്. അ​തി​നാ​ൽ ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ൾ മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യു​ള്ള ആ​ളു​ക​ളി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം.

ചൈ​ന​യി​ൽ നി​ന്നും പു​ത്ത​ൻ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ൾ ഒ​ന്ന് ര​ണ്ട് കാ​ര്യ​ങ്ങ​ൾ നാം ​പ​രി​ഗ​ണി​ക്കേ​ണ്ട​ത്തു​ണ്ട്. ചൈ​ന​യി​ലു​ണ്ടാ​കു​ന്ന രോ​ഗാ​ണു ബാ​ധ​ക​ളെ ലോ​കം മു​ഴു​വ​ൻ വീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നു​ള്ള​തു​കൊ​ണ്ടും അ​തി​ന് കൂ​ടു​ത​ൽ വാ​ർ​ത്താ​പ്രാ​ധാ​ന്യം ഉ​ള്ള​തു​കൊ​ണ്ടും വാ​ർ​ത്ത​ക​ൾ പ​ർ​വ​തീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ണ്ട് എ​ന്ന​താ​ണ് ഒ​ന്നാ​മ​ത്തെ കാ​ര്യം.

2000 ആ​ണ്ടി​ൽ ഉ​ണ്ടാ​യ സാ​ർ​സി​ന് ശേ​ഷ​വും 2019ൽ ​ഉ​ണ്ടാ​യ കോ​വി​ഡ് 19 മ​ഹാ​മാ​രി​ക്ക് ശേ​ഷ​വും ചൈ​ന​യു​ടെ രോ​ഗ​നി​രീ​ക്ഷ​ണ സം​വി​ധാ​നം വ​ള​രെ ശ​ക്ത​മാ​യി എ​ന്ന​തി​നാ​ൽ സ​ത്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ളു​ടെ സിം​ഹ​ഭാ​ഗ​വും ചൈ​ന ക​ണ്ടെ​ത്തു​ന്നു എ​ന്ന​താ​ണ് എ​ന്നു​ള്ള​താ​ണ് ര​ണ്ടാ​മ​ത്തെ വ​സ്തു​ത.

ലോ​ക​ത്തി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കൂ​ടു​ത​ൽ കാ​ലം ലോ​ക്ക്ഡൗ​ൺ അ​നു​ഭ​വി​ച്ച ഒ​രു രാ​ജ്യ​മാ​ണ് ചൈ​ന എ​ന്ന​തു​കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ഴും കോ​വി​ഡ് 19 സ​മൂ​ഹ​ത്തി​ൽ പൂ​ർ​ണ​മാ​യും വ്യാ​പി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് മ​റ്റൊ​രു വി​ല​യി​രു​ത്ത​ൽ. നീ​ണ്ടു​നി​ൽ​ക്കു​ന്ന ലോ​ക്‌​ഡോ​ണു​ക​ൾ കോ​വി​ഡി​ന്‍റെ മാ​ത്ര​മ​ല്ല, ഇ​ൻ​ഫ്ലു​ൻ​സ, HMPV എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളു​ടെ​യും വ്യാ​പ​നം താ​ത്കാ​ലി​ക​മാ​യി കു​റ​യ്ക്കു​ക​യും ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ക്കു​മ്പോ​ൾ പ്ര​സ്തു​ത അ​ണു​ബാ​ധ​ക​ൾ തി​രി​ച്ചു​വ​രി​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ൾ ബാ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വൈ​റ​സ് അ​ണു​ബാ​ധ​ക​ൾ ചൈ​ന​ക്ക് പു​റ​ത്ത് വ​ള​രെ​യ​ധി​കം ഭീ​ഷ​ണി ഉ​യ​ർ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല എ​ന്നും ഒ​രു വി​ല​യി​രു​ത്ത​ലു​ണ്ട്. എ​ങ്കി​ലും നാം ​ജാ​ഗ്ര​ത കൈ​വെ​ടി​യാ​ൻ പാ​ടി​ല്ല.

ഹ്യൂ​മ​ൻ മെ​റ്റാ​ന്യൂ​മോ​ണി​യ വൈ​റ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ണു​ബാ​ധ​ക​ൾ കു​ഞ്ഞു​ങ്ങ​ളെ​യും പ്രാ​യാ​ധി​ക്യം ഉ​ള്ള​വ​രെ​യും കൂ​ടു​ത​ൽ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​വ​രും മ​റ്റു ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ പാ​ലി​യേ​റ്റീ​വ് ചി​കി​ത്സ എ​ടു​ക്കു​ന്ന ആ​ളു​ക​ൾ തു​ട​ങ്ങി​യ​വ​രും കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

രോ​ഗ​ങ്ങ​ൾ ഉ​ള്ള സ​മ​യ​ത്ത് കു​ഞ്ഞു​ങ്ങ​ളെ സ്കൂ​ളി​ൽ വി​ട​രു​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ തീ​ർ​ച്ച​യാ​യും മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. നി​ല​വി​ൽ ഭ​യ​പ്പെ​ടേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​ല്ല. ചൈ​ന​യി​ലെ അ​വ​സ്ഥ നാം ​നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​തെ​ങ്കി​ലും രീ​തി​യി​ൽ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗാ​ണു​ബാ​ധ ക​ണ്ടെ​ത്തു​ന്ന പ​ക്ഷം വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ അ​തി​നെ നി​യ​ന്ത്രി​ക്കാ​നും ന​മു​ക്ക് ക​ഴി​യും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.