കാ​ര​വ​നി​ല്‍ യു​വാ​ക്ക​ളു​ടെ മ​ര​ണം; കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് എ​ങ്ങ​നെ എ​ത്തി?, സം​യു​ക്ത പ​രി​ശോ​ധ​ന നാ​ളെ
Thursday, January 2, 2025 9:12 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ കാ​ര​വ​നി​ൽ ര​ണ്ടു​പേ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ഒ​രു​ങ്ങി അ​ന്വേ​ഷ​ണ​സം​ഘം. എ​ൻ​ഐ​ടി വി​ദ​ഗ്‌​ധ​രും പോ​ലീ​സും ഫൊ​റ​ൻ​സി​ക്, സ​യ​ന്‍റി​ഫി​ക് , കാ​ര​വ​ൻ നി​ർ​മാ​ണ ക​മ്പ​നി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

ഇ​ങ്ങ​നെ​യു​ള്ള മ​ര​ണ​ങ്ങ​ള്‍ അ​പൂ​ര്‍​വ​മാ​ണെ​ന്ന​തി​നാ​ലാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. നാ​ളെ രാ​വി​ലെ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തു​ക. കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് കാ​ര​വ​നി​ൽ എ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​ണു സം​യു​ക്ത പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം.

ദീ​ർ​ഘ​നേ​രം വാ​ഹ​നം ഓ​ടാ​തെ എ​സി മാ​ത്രം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തു കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡി​ന്‍റെ സാ​ന്നി​ധ്യം കൂ​ട്ടു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് ശ്വ​സി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​മു​ള്ള​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് വാ​ത​കം ശ്വ​സി​ക്കു​ന്ന​തെ​ങ്കി​ല്‍ ആ​ൾ മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മ​ല​പ്പു​റം വ​ണ്ടൂ​ർ വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി മ​നോ​ജ്‌, ക​ണ്ണൂ​ർ പ​റ​ശേ​രി സ്വ​ദേ​ശി ജോ​യ​ൽ എ​ന്നി​വ​രെ​യാ​ണ് കാ​ര​വ​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡി​സം​ബ​ര്‍ 23നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. പൊ​ന്നാ​നി​യി​ല്‍ കാ​ര​വ​ൻ ടൂ​റി​സം ക​മ്പ​നി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു മ​നോ​ജ്.

ഇ​തേ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് ജോ​യ​ൽ. തി​ര​ക്കേ​റി​യ റോ​ഡി​നു​സ​മീ​പം വ​ണ്ടി ഏ​റെ നേ​രം നി​ർ​ത്തി​യി​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നാ​ൽ നാ​ട്ടു​കാ​ർ ആ​ദ്യം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് മ​ല​പ്പു​റ​ത്തു​നി​ന്നെ​ത്തി​യ കാ​ര​വ​ന്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.