വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന് 111 വ​ർ​ഷം ക​ഠി​ന​ത​ട​വ്
Wednesday, January 1, 2025 1:24 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ന് 111 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,05,000 രൂ​പ പി​ഴ​യും ശി​ക്ഷ. തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. മ​ണ​ക്കാ​ട് സ്വ​ദേ​ശി മ​നോ​ജ് (44)നെ​യാ​ണ് ജ​ഡ്ജി ആ​ർ. രേ​ഖ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2019 ജൂ​ലൈ ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​തി വീ​ട്ടി​ൽ ട്യൂ​ഷ​ൻ ക്ലാ​സ് ന​ട​ത്തി​യി​രു​ന്നു. അ​ന്നേ ദി​വ​സം സ്പെ​ഷ​ൽ ക്ലാ​സ് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു കു​ട്ടി​യെ വ​രു​ത്തി​യാ​ണു പീ​ഡി​പ്പി​ച്ച​ത്. പീ​ഡി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പ്ര​തി മൊ​ബൈ​ലി​ൽ എ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നു മു​ന്പും പ​ല ദി​വ​സ​ങ്ങ​ളി​ൽ പീ​ഡ​ന​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി വ​ഴ​ങ്ങി​യി​ല്ല. സം​ഭ​വ​ത്തി​നു ശേ​ഷം കു​ട്ടി ഭ​യ​ന്നു ട്യൂ​ഷ​നു പോ​കാ​തെ​യാ​യി. പ്ര​തി​യും കു​ട്ടി​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നു ക​രു​തി പ്ര​തി​യു​ടെ ഭാ​ര്യ കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി വ​ഴ​ക്കു പ​റ​ഞ്ഞു. ഇ​ത​റി​ഞ്ഞ പ്ര​തി​യും ഭാ​ര്യ​യും ത​മ്മി​ൽ ത​ർ​ക്കം ന​ട​ന്നു. തു​ട​ർ​ന്ന് ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്തു.

സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​യും കു​ട്ടി​യും ത​മ്മി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ പ്ര​ച​രി​ച്ചു. കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ഫോ​ർ​ട്ട് പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്തു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ ക​ണ്ടെ​ത്തി​യ ഫോ​ണ്‍ പോ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ കി​ട്ടി​യി​രു​ന്നു. സം​ഭ​വ​ദി​വ​സം പ്ര​തി ഓ​ഫീ​സി​ൽ ആ​യി​രു​ന്നു എ​ന്നു വാ​ദി​ച്ച് ര​ജി​സ്റ്റ​റി​ൽ ഒ​പ്പി​ട്ട രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​ന്നാ​ൽ, പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ പ്ര​തി​യു​ടെ ഫോ​ണ്‍ രേ​ഖ​ക​ൾ പ്ര​കാ​രം പ്ര​തി സം​ഭ​വ​ദി​വ​സം ട്യൂ​ഷ​ൻ സെ​ന്‍റ​ർ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ള്ള​താ​യി തെ​ളി​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.