ശ്രീ​നാ​രാ​യ​ണ ഗു​രു ആ​രാ​ധ​നാ മൂ​ർ​ത്തി ത​ന്നെ: മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യു​മാ​യി വെ​ള്ളാ​പ്പ​ള്ളി
Tuesday, December 31, 2024 3:37 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ മ​റ്റേ​തൊ​രു ആ​രാ​ധ​നാ മൂ​ർ​ത്തി​യെ​യും പോ​ലെ​യാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. അ​തി​ന്‍റെ പേ​രി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​ങ്ങ​നെ ചെ​യ്യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സം​ഗ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ്ര​സ്താ​വ​ന​യു​മാ​യി എ​ത്തി​യ​ത്.

സ​നാ​ത​ന ധ​ർ​മ്മ​പ്ര​കാ​രം എ​ന്തി​ലും ഏ​തി​ലും ദൈ​വ​മു​ണ്ടെ​ന്നും, ത​ത്വ​മ​സി- അ​ത് നീ ​ത​ന്നെ​യാ​ണെ​ന്നാ​ണ് വേ​ദം പ​റ​യു​ന്ന​ത്. നി​ർ​വ​ചി​ക്കു​ന്ന​തി​നേ​ക്കാ​ൾ അ​തീ​ത​മാ​ണ് ഗു​രു​ദേ​വ​ൻ. ഗു​രു​ദേ​വ ദ​ർ​ശ​നം സ​പ്ത​സാ​ഗ​ര​ത്തേ​ക്കാ​ള്‍ വി​ശാ​ല​വും അ​ഗാ​ധ​വു​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ വ​ക്താ​വും പ്ര​യോ​ക്താ​വു​മാ​യി സ്ഥാ​പി​ക്കാ​നു​ള്ള സം​ഘ​ടി​ത​മാ​യ ശ്ര​മം ഇ​പ്പോ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സ​നാ​ത​ന ധ​ർ​മ​ത്തെ ഉ​ട​ച്ചു​വാ​ർ​ത്ത​യാ​ളാ​ണ് ഗു​രു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​നാ​ത​ന ധ​ർ​മം എ​ന്ന​തു​കൊ​ണ്ടു വി​വ​ക്ഷി​ക്കു​ന്ന​തെ​ന്താ​ണ്? അ​ത് വ​ർ​ണാ​ശ്ര​മ ധ​ർ​മ​മ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. ആ ​വ​ർ​ണാ​ശ്ര​മ ധ​ർ​മ്മ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടും മ​റി​ക​ട​ന്നു​കൊ​ണ്ടും കാ​ല​ത്തി​നൊ​ത്തു നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ഗു​രു​വി​ന്‍റെ ന​വ​യു​ഗ മാ​ന​വി​ക ധ​ർ​മ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

ഗു​രു എ​ന്തി​നൊ​ക്കെ വേ​ണ്ടി നി​ല കൊ​ണ്ടോ, അ​തി​നൊ​ക്കെ എ​തി​രാ​യ പ​ക്ഷ​ത്തേ​ക്ക് ഗു​രു​വി​നെ ത​ട്ടി​യെ​ടു​ത്ത് കൊ​ണ്ടു​പോ​യി പു​നഃ​പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ർ​ത്താ​വാ​യി​രു​ന്ന ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ കേ​വ​ലം ഒ​രു മ​ത​നേ​താ​വാ​യി അ​ല്ലെ​ങ്കി​ൽ മ​ത​സ​ന്യാ​സി​യാ​യി കു​റ​ച്ചു കാ​ണി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ തി​രി​ച്ച​റി​യ​ണം. ഗു​രു​വി​നു മ​ത​മി​ല്ല എ​ന്നു മ​ന​സി​ലാ​ക്ക​ണം. ഗു​രു​വി​നു ജാ​തി​യി​ല്ല എ​ന്നു മ​ന​സി​ലാ​ക്ക​ണം.

ഗു​രു​വി​നെ ജാ​തി​യു​ടേ​യോ മ​ത​ത്തി​ന്‍റെ​യോ വേ​ലി കെ​ട്ടി അ​തി​നു​ള്ളി​ല്‍ പ്ര​തി​ഷ്ഠി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​തി​ലും വ​ലി​യ ഗു​രു​നി​ന്ദ വേ​റെ​യു​ണ്ടാ​കാ​നി​ല്ല. അ​ക്കാ​ര്യം നാം ​ഓ​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്. വെ​റു​തെ ഓ​ര്‍​മി​ച്ചാ​ല്‍ പോ​രാ, അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ സ​ദാ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക​യും വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.