മി​ണ്ടാ​തി​രി​ക്കാ​ന്‍ പ​റ​യാ​ന്‍ ഇ​ത് ത​മ്പു​രാ​ക്ക​ന്മാ​രു​ടെ കാ​ല​മൊ​ന്നു​മ​ല്ല: ജി. ​സു​ധാ​ക​ര​ന്‍
Tuesday, December 31, 2024 1:51 PM IST
ആ​ല​പ്പു​ഴ: വാ​യി​ല്‍ തോ​ന്നി​യ​ത് പ​റ​യു​ന്ന ആ​ള​ല്ല താ​നെ​ന്നും, മി​ണ്ടാ​തി​രി​ക്കാ​ന്‍ പ​റ​യാ​ന്‍ ഇ​ത് ത​മ്പു​രാ​ക്ക​ന്മാ​രു​ടെ കാ​ല​മൊ​ന്നു​മ​ല്ലെ​ന്നും മു​ന്‍​മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. താ​ന്‍ വി​ശ്ര​മി​ക്കു​ക​യൊ​ന്നു​മ​ല്ല. അ​ങ്ങ​നെ പ​റ​യാ​ന്‍ പ​ത്ത​നം​തി​ട്ട​യി​ലെ ആ ​സു​ഹൃ​ത്തി​ന് ആ​വ​ശ്യ​മി​ല്ല. അ​താ​രാ​ണെ​ന്ന് താ​ന്‍ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​ത് ത​ന്നെ കേ​ര​ളം മൊ​ത്തം അ​പ​മാ​നി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ആ​ക്ഷേ​പ​മാ​ണെ​ന്ന് ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​യി​ല്‍ തോ​ന്നി​യ​ത് പ​റ​യു​ന്ന ജി. ​സു​ധാ​ക​ര​നെ നി​യ​ന്ത്രി​ക്ക​ണം എ​ന്നാ​യി​രു​ന്നു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​നം.

വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച ആ​ളെ​ക്കൊ​ണ്ട് പ​റ​യി​പ്പി​ച്ച​താ​കും. ആ​രോ പി​ന്നി​ല്‍ ഉ​ണ്ട്. ആ​ല​പ്പു​ഴ​യി​ലും ചി​ല​ര്‍ ത​ന്നെ ക​ല്യാ​ണ​ത്തി​ലും മ​റ്റും വി​ളി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. അ​വ​രൊ​ക്കെ ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.‌

ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ അ​വ​രു​ടെ സ്വാ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യും. പാ​ര്‍​ട്ടി​ക്ക് അ​ക​ത്തു പ​റ​യേ​ണ്ട​ത് അ​ക​ത്തു മാ​ത്ര​മേ പ​റ​യൂ. സാ​മൂ​ഹി​ക വി​മ​ര്‍​ശ​ന​ങ്ങ​ള്‍ തു​റ​ന്നു പ​റ​യ​ണം. പൊ​തു ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ക്കു​ന്ന​വ​ര്‍, അ​ഴി​മ​തി ന​ട​ത്തു​ന്ന​വ​ര്‍, വ​ര്‍​ഗീ​യ​വാ​ദി​ക​ള്‍, വൃ​ത്തി​കേ​ടു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രെ താ​ന്‍ വി​മ​ര്‍​ശി​ക്കാ​റു​ണ്ട്. അ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​ണ് ത​ന്നെ വി​മ​ര്‍​ശി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക വി​മ​ര്‍​ശ​നം ന​ട​ത്താ​തെ രാ​ഷ്ട്രീ​യം ശ​ക്തി​പ്പെ​ടി​ല്ല. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​മാ​ണ് രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ അ​ടി​ത്ത​റ. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ന്നും വ​ഴി​മാ​റി​പ്പോ​യാ​ല്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​ളു​ണ്ടാ​കി​ല്ല.

ചി​ല പാ​ര്‍​ട്ടി​ക​ള്‍​ക്ക് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​താ​ണ് ആ​ളി​ല്ലാ​താ​കാ​ന്‍ കാ​ര​ണം. സി​പി​എ​മ്മി​ന് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് ഉ​ണ്ട്. താ​ന്‍ സം​സാ​രി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​ക്കു വേ​ണ്ടി​യാ​ണെ​ന്നും ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.