കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ
Tuesday, December 31, 2024 7:45 AM IST
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ൽ. ക​ണ്ണൂ​ർ ചാ​ലാ​ട് സ്വ​ദേ​ശി എം.​പി.​അ​നി​ൽ​കു​മാ​റി​നെ ആ​ണ് വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പെ​ട്രോ​ൾ പ​മ്പി​നാ​യി ഭൂ​മി ത​രം​മാ​റ്റാ​ൻ ചെ​ന്ന​വ​രോ​ട് അ​നി​ൽ​കു​മാ​ർ ര​ണ്ട് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ന്തീ​രാ​ങ്കാ​വ് വി​ല്ലേ​ജി​ലെ കൈ​മ്പാ​ല​ത്ത് ആ​യി​രു​ന്നു പെ​ട്രോ​ൾ പ​മ്പ് വ​രേ​ണ്ട​ത്.

ഒ​രേ​ക്ക​ർ ഭൂ​മി​യി​ലെ 30 സെ​ന്‍റ് ത​രം മാ​റ്റാ​നാ​യി​രു​ന്നു അ​പേ​ക്ഷ. ഇ​തി​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ദ്യ ഗ​ഡു​വാ​യി 50000 രൂ​പ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ർ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി. വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം കൈ​ക്കൂ​ലി​യു​ടെ ആ​ദ്യ​ഘ​ഡു ന​ൽ​കാ​നെ​ത്തി​യ​പ്പോ​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റെ വി​ജി​ല​ന്‍​സ് സം​ഘം കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രെ മു​ൻ​പും പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നാ​ൽ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ലാ​കു​ന്ന​ത്. അ​നി​ൽ​കു​മാ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.