ശ​ക്ത​മാ​യ നി​ല​യി​ൽ നി​ന്ന് ത​ക​ർ​ന്ന​ടി​ഞ്ഞ് ല​ങ്ക; ന്യൂ​സി​ല​ന്‍​ഡി​ന് നാ​ട​കീ​യ ജ​യം
Saturday, December 28, 2024 5:09 PM IST
മൗ​ണ്ട് മൗം​ഗ​നൂ​യി: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടി20​യി​ൽ ന്യൂ​സി​ലാ​ൻ​ഡി​ന് എ​ട്ട് റ​ൺ​സ് വി​ജ​യം. സ്കോ​ർ: ന്യൂ​സി​ല​ന്‍​ഡ് 172/8 ശ്രീ​ല​ങ്ക 164/8. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 172 റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ ല​ങ്ക​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍​സ് നേ​ടാ​നാ​യു​ള്ളു.

തു​ട​ക്ക​ത്തി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ കി​വീ​സ് ഒ​രു ഘ​ട്ട​ത്തി​ൽ അ​ഞ്ചി​ന് 65 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്നി​രു​ന്നു. ആ​റാം വി​ക്ക​റ്റി​ൽ ഡാ​ര​ൽ മി​ച്ച​ൽ(62) മൈ​ക്ക​ൽ ബ്രേ​സ്‍​വെ​ൽ(59) കൂ​ട്ടു​കെ​ട്ടാ​ണ് ന്യൂ​സി​ലാ​ൻ​ഡി​നെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 105 റ​ൺ​സ് നേ​ടി .

ശ്രീ​ല​ങ്ക​യ്ക്കാ​യി ബി​നു​ര ഫെ​ർ​ണാ​ണ്ടോ, മ​ഹീ​ഷ് തീ​ക്ഷ​ണ, വ​നീ​ന്ദു ഹ​സ​ര​ങ്ക എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. 173 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ ശ്രീ​ല​ങ്ക​യ്ക്ക് സ്വ​പ്ന തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. 60 പ​ന്തി​ല്‍ 90 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ പാ​തും നി​സ​ങ്ക​യാ​ണ് ടോ​പ് സ്കോ​റ​ര്‍.

മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ കു​ശാ​ല്‍ മെ​ന്‍​ഡി​സ് 36 പ​ന്തി​ല്‍ 46 റ​ണ്‍​സെ​ടു​ത്തു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ല​ങ്ക 13.5 ഓ​വ​റി​ല്‍ 121 റ​ണ്‍​സെ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്നു നാ​ട​കീ​യ​മാ​യി ത​ക​ര്‍​ന്ന​ടി​ഞ്ഞ​ത്. പി​ന്നീ​ട് വ​ന്ന​വ​ർ​ക്കാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കു​ശാ​ല്‍ മെ​ന്‍​ഡി​സി​നെ പു​റ​ത്താ​ക്കി​യ ജേ​ക്ക​ബ് ഡ​ഫി​യാ​ണ് ല​ങ്ക​യു​ടെ ത​ക​ർ​ച്ച​യ്ക്ക തു​ട​ക്ക​മി​ട്ട​ത്.

അ​തേ ഓ​വ​റി​ല്‍ കു​ശാ​ല്‍ പേ​രേ​ര​യും (0) മ​ട​ക്കി ഡ​ഫി അ​വ​സാ​ന പ​ന്തി​ല്‍ കാ​മി​ന്ദു മെ​ന്‍​ഡി​സി​നെ​യും (0) കൂ​ടാ​രം ക​യ​റ്റി​യ​തോ​ടെ ല​ങ്ക​യു​ടെ ത​ക​ര്‍​ച്ച തു​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് വ​ന്ന​വ​രെ​യെ​ല്ലാം വേ​ഗം പു​റ​ത്താ​ക്കി കി​വീ​സ് വി​ജ​യം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ കി​വീ​സ് 1 -0 മു​ന്നി​ലെ​ത്തി. ജേ​ക്ക​ബ് ഡ​ഫി​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.