പെ​രി​യ ഇ​ര​ട്ട​കൊ​ല​പാ​ത​കം; നാ​ൾ വ​ഴി​യി​ലൂ​ടെ
Saturday, December 28, 2024 11:47 AM IST
പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും 2019 ഫെ​ബ്രു​വ​രി 17നാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​ല്യോ​ട്ട് വ​ച്ച് ഒ​രു സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സം സി​പി​എം പെ​രി​യ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ. ​പീ​താം​ബ​ര​ൻ, സി.​ജെ. സ​ജി എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. 2019 ഫെ​ബ്രു​വ​രി 18ന് ​പീ​താം​ബ​ര​നെ പാ​ർ​ട്ടി പു​റ​ത്താ​ക്കി.

ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് 2019 ഫെ​ബ്രു​വ​രി 21ന് ​ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ടു. എ​സ്പി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി. എ​ന്നാ​ൽ മാ​ർ​ച്ച് ര​ണ്ടി​ന് മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ തി​രി​ച്ച​യ​ച്ചു. പി​ന്നാ​ലെ സം​ഘ​ത്തി​ലെ ഡി​വൈ​എ​സ്പി​യെ​യും സി​ഐ​മാ​രെ​യും സ്ഥ​ലം​മാ​റ്റി.

2019 ഏ​പ്രി​ൽ ഒ​ന്നി​ന് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും മാ​താ​പി​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.

മേ​യ് 14ന് ​സി​പി​എം ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​വു​മാ​യ കെ. ​മ​ണി​ക​ണ്ഠ​ൻ, പെ​രി​യ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്തു. കേസിൽ 2019 മേ​യ് 20ന് ​ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കും സി​പി​എ​മ്മു​മാ​യി ബ​ന്ധ​മു​ണ്ടായിരുന്നു.

2019 സെ​പ്റ്റം​ബ​ർ 30ന് ​അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ച്ചെ​ങ്കി​ലും 2019 ഒ​ക്ടോ​ബ​ർ 29ന് ​ഹൈ​ക്കോ​ട​തി സ​ർ​ക്കാ​ർ അ​പ്പീ​ൽ ത​ള്ളി.

2019 സെ​പ്റ്റം​ബ​ർ 12ന് ​സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഡി​സം​ബ​ർ ഒ​ന്നി​ന് സു​പ്രീം​കോ​ട​തി​യും സ​ർ​ക്കാ​ർ അ​പ്പീ​ൽ ത​ള്ളി. പി​ന്നാ​ലെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു.

2021 ഡി​സം​ബ​ർ മൂ​ന്നി​ന് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 24 പേ​രാ​ണ് പ്ര​തി​പ​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗ​മാ​യി​രു​ന്ന എ. ​പീ​താം​ബ​ര​ൻ ഉ​ൾ​പ്പെ​ടെ 14 പേ​രെ ക്രൈം​ബ്രാ​ഞ്ചും മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ട്ടെ 10 പേ​രെ സി​ബി​ഐ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2023 ഫെ​ബ്രു​വ​രി ര​ണ്ടി​ന് കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ൽ വി​ചാ​ര​ണ​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. 2024 ഡി​സം​ബ​ർ 23ന് ​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി. കേ​സി​ൽ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ഇന്ന് വി​ധി പ​റ​ഞ്ഞു. കേ​സി​ൽ 14 പേ​ർ കു​റ്റ​ക്കാ​ർ എ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. 10 പേ​രെ വെ​റു​തെ വി​ട്ടു. 2025 ജനുവരി മൂന്നിന് ശിക്ഷ വിധിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.