പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മു​ൻ എം​എ​ൽ​എ അ​ട​ക്കം 14 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​ർ; ശി​ക്ഷാ​വി​ധി വെ​ള്ളി​യാ​ഴ്ച
Saturday, December 28, 2024 11:17 AM IST
കൊ​ച്ചി: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​ർ. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേസിൽ വെള്ളിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.

സിപിഎം നേതാക്കൾ അടക്കം കേസിൽ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം തെ​ളി​ഞ്ഞു. 20-ാം പ്ര​തി മു​ന്‍ എം​എ​ല്‍​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 10 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു. 9,11,12,13,16,18,17,19, 23,24 എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.

2019 ഫെ​ബ്രു​വ​രി 17 നാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി ഏ​ഴ​ര​യോ​ടെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​നെ​യും(23) കൃ​പേ​ഷി​നെ​യും(19) ക​ല്യോ​ട്ട് കൂ​രാ​ങ്ക​ര റോ​ഡി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു

ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഇ​ന്ന് വി​ധി പ​റ​യു​ന്ന​ത് മു​ൻ​നി​ർ​ത്തി പെ​രി​യ​യി​ലും ക​ല്യോ​ട്ടു​മ​ട​ക്കം പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.