ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ ര​ണ്ട് പാ​പ്പാ​ഞ്ഞി​യെ​യും ക​ത്തി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി
Friday, December 27, 2024 3:11 PM IST
കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ സ്ഥാ​പി​ച്ച ര​ണ്ട് പാ​പ്പാ​ഞ്ഞി​യെ​യും ക​ത്തി​ക്കാ​ൻ ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി അ​നു​മ​തി. ക​ര്‍​ശ​ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും പാ​പ്പാ​ഞ്ഞി​യു​ടെ ചു​വ​ട്ടി​ല്‍ നി​ന്ന് 70 അ​ടി അ​ക​ല​ത്തി​ല്‍ സു​ര​ക്ഷാ ബാ​രി​ക്കേ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ഫോ​ര്‍​ട്ട് കൊ​ച്ചി വെ​ളി മൈ​താ​ന​ത്തും ഫോ​ര്‍​ട്ട് കൊ​ച്ചി പ​രേ​ഡ് മൈ​താ​ന​ത്തു​മാ​ണ് പാ​പ്പാ​ഞ്ഞി​യെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ര്‍​ട്ട് കൊ​ച്ചി വെ​ളി മൈ​താ​ന​ത്ത് സ്ഥാ​പി​ച്ച 40 അ​ടി ഉ​യ​ര​മു​ള്ള പാ​പ്പാ​ഞ്ഞി നീ​ക്കാ​ന്‍ നേ​ര​ത്തെ പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ചൂ​ണ്ടി​കാ​ട്ടി​യാ​യി​രു​ന്നു നീ​ക്കം. ഇ​തി​നെ​തി​രെ സം​ഘാ​ട​ക​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രേ​ഡ് മൈ​താ​ന​ത്ത് പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന​തി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ മാ​ത്രം ആ​യി​ര​ത്തി​ലേ​റെ പോ​ലീ​സു​കാ​ര്‍ വേ​ണ​മെ​ന്നും ഇ​തി​ന് പു​റ​മെ വെ​ളി​മൈ​താ​ന​ത്ത് കൂ​ടി പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന​ത് സു​ര​ക്ഷാ​പ്ര​ശ്‌​നം ഉ​ണ്ടാ​ക്കു​മെ​ന്നു​മാ​ണ് പോ​ലീ​സ് വാ​ദം.

എ​ന്നാ​ല്‍ പാ​പ്പാ​ഞ്ഞി​യെ നീ​ക്കം ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ പോ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. എ​ല്ലാ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ അ​നു​മ​തി​ക​ള്‍ ല​ഭി​ച്ചെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.