ധി​ഷ​ണാ​ശാ​ലി​യാ​യ ഭ​ര​ണാ​ധി​കാ​രി: എം.​എം. ഹ​സ​ന്‍
Friday, December 27, 2024 2:57 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ ഹ​സ​ന്‍ അ​നു​ശോ​ചി​ച്ചു.

ധി​ഷ​ണാ​ശാ​ലി​യാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. ഇ​ന്ത്യ​യെ ലോ​ക​ത്തെ സു​പ്ര​ധാ​ന സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി വ​ള​ര്‍​ത്തു​ന്ന​തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​യ​ങ്ങ​ള്‍​ക്ക് വ​ലി​യ പ​ങ്കാ​ണു​ള്ള​ത്.

സൗ​ദി അ​റേ​ബ്യ​ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് ഉ​പ​ദേ​ശം തേ​ടി​യി​രു​ന്നു.

സ​ത്യ​സ​ന്ധ​ത​യും ഭ​ര​ണ നൈ​പു​ണ്യ​വും പ്ര​തി​ബ​ദ്ധ​ത​യോ​ടു​ള്ള രാ​ഷ്ട്ര സേ​വ​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ര്‍​മ​പ​ഥ​ത്തെ കൂ​ടു​ത​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന​താ​ക്കി​യെ​ന്നും എം.​എം. ഹ​സ​ന്‍ അ​നു​സ്മ​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.