ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ ഉ​റ​പ്പി​ച്ച ഭ​ര​ണാ​ധി​കാ​രി: കെ.​സി. വേ​ണു​ഗോ​പാ​ല്‍
Friday, December 27, 2024 2:46 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍​ന്ന ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ ഉ​റ​പ്പി​ക്കു​ക​യും ഭ​ര​ണ കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​തെ ഉ​റ​പ്പി​ച്ചു​നി​ര്‍​ത്തു​ക​യും ചെ​യ്ത ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി.

ഒ​ന്നും ര​ണ്ടും യു​പി​എ സ​ര്‍​ക്കാ​രു​ക​ളു​ടെ കാ​ല​ത്തും 33 വ​ര്‍​ഷ​ത്തെ പൊ​തു​പ്ര​വ​ര്‍​ത്ത​ന ജീ​വി​ത​ത്തി​ലും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ഇ​ന്ത്യ​യ്ക്കാ​യി എ​ന്ത് ചെ​യ്തെ​ന്ന​തി​ന്‍റെ ഉ​ത്ത​രം കൂ​ടി​യാ​ണ് ഇ​ന്ന​ത്തെ ഇ​ന്ത്യ. ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ അ​ദ്ദേ​ഹം തു​ട​ങ്ങി​വ​ച്ച സാ​മ്പ​ത്തി​ക ന​യ​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യാ​യ​പ്പോ​ള്‍ വെ​ള്ള​വും വ​ള​വും ന​ല്‍​കി ഇ​ന്ത്യ​ന്‍ വി​പ​ണി​യു​ടെ ശ​ക്തി വ​ര്‍​ധി​പ്പി​ച്ചു.

മ​ത്സ​ര​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​ക്ക​ള​ത്തി​ലി​റ​ങ്ങി പൊ​രു​തി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ടി​യു​റ​ച്ച രാ​ഷ്ട്രീ​യ ബോ​ധ്യ​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു മ​ന്‍​മോ​ഹ​ന്‍ സിം​ഗെ​ന്ന​ത് അ​വ​സാ​ന കാ​ല​ത്ത് പോ​ലും രാ​ജ്യം ക​ണ്ട​താ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ലു​ട​നീ​ളം അ​ദ്ദേ​ഹം ന​ട​ത്തി​യ ഇ​ട​പെ​ടു​ക​ളും ചെ​ലു​ത്തി​യ ശ്ര​ദ്ധ​യും ഓ​ര്‍​ക്കു​ന്നു​വെ​ന്നു വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.