പ്ര​തീ​ക്ഷ​യേ​കി ജ​യ്സ്വാ​ളും കോ​ഹ്‌​ലി​യും, പി​ന്നാ​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ് ഇ​ന്ത്യ; അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ടം
Friday, December 27, 2024 1:19 PM IST
മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മെ​ല്‍​ബ​ണ്‍ ടെ​സ്റ്റി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​ച്ച. ര​ണ്ടാം​ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 164 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. ആ​റു റ​ൺ​സു​മാ​യി ഋ​ഷ​ഭ് പ​ന്തും നാ​ലു റ​ൺ​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​ണ് ക്രീ​സി​ൽ.

യ​ശ​സ്വി ജ​യ്സ്വാ​ൾ (82), രോ​ഹി​ത് ശ​ർ​മ (മൂ​ന്ന്), കെ.​എ​ൽ. രാ​ഹു​ൽ (24), വി​രാ​ട് കോ​ഹ്‌​ലി (36), ആ​കാ​ശ്ദീ​പ് (പൂ​ജ്യം) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ഒ​രു ഘ​ട്ട​ത്തി​ൽ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ൺ‌​സെ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​യ്ക്ക് ആ​റു റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് തു​ട​ർ​ന്നു​ള്ള മൂ​ന്നു​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​ത്.

ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 474 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് എ​ട്ടു​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. പാ​റ്റ് ക​മ്മി​ൻ​സി​നാ​യി​രു​ന്നു വി​ക്ക​റ്റ്.

പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ കെ.​എ​ൽ. രാ​ഹു​ലി​നെ​യും ക​മ്മി​ൻ​സ് പു​റ​ത്താ​ക്കി​യ​തോ​ടെ ര​ണ്ടി​ന് 51 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി ഇ​ന്ത്യ. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച ജ​യ്സ്വാ​ളും കോ​ഹ്‌​ലി​യും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് തോ​ളി​ലേ​റ്റു​ന്ന​താ​ണ് ക​ണ്ട​ത്. ഇ​രു​വ​രും ചേ​ർ​ന്നു​ള്ള സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​ൻ സ്കോ​ർ 150 ക​ട​ത്തി. ഇ​തി​നി​ടെ ജ​യ്സ്വാ​ൾ അ​ർ​ധ​സെ​ഞ്ചു​റി​യും പി​ന്നി​ട്ടു.

എ​ന്നാ​ൽ, സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ജ​യ്സ്വാ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യി പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ​യു​ടെ ത​ക​ർ​ച്ച ആ​രം​ഭി​ച്ചു. വി​ക്ക​റ്റി​നി​ട​യി​ലൂ​ടെ​യു​ള്ള ഓ​ട്ട​ത്തി​ൽ കോ​ഹ്‌​ലി​യു​മാ​യി ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ജ​യ്സ്വാ​ൾ റ​ണ്ണൗ​ട്ടാ​കു​ക​യാ​യി​രു​ന്നു.

ഒ​രു സി​ക്‌​സും 11 ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു ജ​യ്സ്വാ​ളി​ന്‍റെ ഇ​ന്നിം​ഗ്‌​സ്. തൊ​ട്ടു​പി​ന്നാ​ലെ സ്കോ​ട്ട് ബോ​ള​ണ്ടി​ന്‍റെ പ​ന്തി​ൽ അ​ല​ക്സ് കാ​രി​ക്ക് പി​ടി​കൊ​ടു​ത്ത് കോ​ഹ്‌​ലി​യും മ​ട​ങ്ങി. തു​ട​ർ​ന്ന് നൈ​റ്റ് വാ​ച്ച്മാ​നാ​യി ക്രീ​സി​ലെ​ത്തി​യ ആ​കാ​ശ് ദീ​പും ബോ​ള​ണ്ടി​ന് വി​ക്ക​റ്റ് സ​മ്മാ​നി​ച്ചു മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ലാ​യി.

ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി പാ​റ്റ് ക​മ്മി​ൻ​സ് 57 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ സ്കോ​ട്ട് ബോ​ള​ണ്ട് 24 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

നേരത്തെ, സ്റ്റീ​വ് സ്മി​ത്തി​ന്‍റെ (140) ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ആ​തി​ഥേ​യ​ർ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. സ്മി​ത്തി​നു പു​റ​മെ നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ (49) ഇ​ന്നിം​ഗ്സും ര​ണ്ടാം​ദി​നം മി​ക​ച്ച ടോ​ട്ട​ലി​ലെ​ത്താ​ൻ സ​ഹാ​യി​ച്ചു. ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ജ​സ്പ്രീ​ത് ബും​റ നാ​ലു​വി​ക്ക​റ്റും ര​വീ​ന്ദ്ര ജ​ഡേ​ജ മൂ​ന്ന് വി​ക്ക​റ്റും ആ​കാ​ശ്ദീ​പ് ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​റി​ന് 311 എ​ന്ന നി​ല​യി​ൽ ര​ണ്ടാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് സ്മി​ത്ത് - ക​മ്മി​ന്‍​സ് സ​ഖ്യം ശ​ക്ത​മാ​യ അ​ടി​ത്ത​റ​യി​ട്ടു. ഇ​രു​വ​രും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ 112 റ​ണ്‍​സി​ന്‍റെ നി​ര്‍​ണാ​യ​ക കൂ​ട്ടു​കെ​ട്ട് ഓ​സീ​സി​നെ 400 ക​ട​ത്തി. എ​ന്നാ​ൽ, സ്കോ​ർ 411 റ​ൺ​സി​ൽ നി​ല്ക്കെ ക​മ്മി​ൻ​സി​നെ പു​റ​ത്താ​ക്കി ജ​ഡേ​ജ ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു. ഇ​തി​നി​ടെ ത​ന്‍റെ 34-ാം സെ​ഞ്ചു​റി​യും സ്മി​ത്ത് പൂ​ർ​ത്തി​യാ​ക്കി.

പി​ന്നാ​ലെ​യെ​ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കി​നെ (15) ജ​ഡേ​ജ ബൗ​ള്‍​ഡാ​ക്കി. തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ ആ​കാ​ശ്ദീ​പി​ന്‍റെ പ​ന്തി​ൽ സ്മി​ത്ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി പു​റ​ത്താ​യി. ക്രീ​സ് വി​ട്ട് ഷോ​ട്ടി​നു മു​തി​ർ​ന്ന താ​ര​ത്തി​ന് പി​ഴ​ച്ചു. ബാ​റ്റി​ന​രി​കി​ല്‍ ത​ട്ടി​യ പ​ന്ത് ദേ​ഹ​ത്ത് കൊ​ണ്ട ശേ​ഷം ഉ​രു​ണ്ട് സ്റ്റം​പി​ൽ തൊ​ടു​ക​യാ​യി​രു​ന്നു.

പ​ര​മ്പ​ര​യി​ലെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണ് സ്മി​ത്ത് നേ​ടി​യ​ത്. മൂ​ന്ന് സി​ക്‌​സും 13 ഫോ​റും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു സ്മി​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ന​ഥാ​ൻ ല​യ​ൺ 13 റ​ൺ​സെ​ടു​ത്തെ​ങ്കി​ലും ബും​റ​യു​ടെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി. ആ​റു റ​ൺ​സു​മാ​യി സ്കോ​ട്ട് ബോ​ള​ണ്ട് പു​റ​ത്താ​കാ​തെ നി​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.