വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് എ​സ്റ്റേ​റ്റ് ഭൂ​മി ഏ​റ്റെ​ടു​ക്കാം; ഉ​ട​മ​ക​ളു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി
Friday, December 27, 2024 11:52 AM IST
കൊ​ച്ചി: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് നെ​ടു​മ്പാ​ല, എ​ല്‍​സ്റ്റോ​ണ്‍ എ​സ്റ്റേ​റ്റു​ക​ളി​ല്‍​നി​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ചൂ​ര​ല്‍​മ​ല, മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കാ​യി മോ​ഡ​ല്‍ ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ക​ണ്ടെ​ത്തി​യ ഭൂ​മി​യു​ടെ കൈ​വ​ശ​ക്കാ​രാ​യ ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ലി​മി​റ്റ​ഡും എ​ല്‍​സ്റ്റോ​ണ്‍ ടീ ​എ​സ്റ്റേ​റ്റും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി​യ​ത്.

ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ നി​യ​മ പ്ര​കാ​രം ശ​നി​യാ​ഴ്ച മു​ത​ല്‍ ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താം. ഇ​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം എ​സ്റ്റേ​റ്റ് എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ള്‍ സ​ര്‍​ക്കാ​രി​ന് ചെ​യ്ത് കൊ​ടു​ക്ക​ണം. ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ട​മ​ക​ള്‍ ത​ട​സം നി​ല്‍​ക്ക​രു​ത്. ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ന​ഷ്ട​പ​രി​ഹാ​രം കു​റ​ഞ്ഞെ​ന്ന് തോ​ന്നി​യാ​ൽ ഹ​ർ​ജി​ക്കാ​ർ​ക്ക് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹൈ​ക്കോ​ട​തി നി​ല​വി​ല്‍ അ​വ​ധി​യാ​ണെ​ങ്കി​ലും രാ​വി​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി സിം​ഗി​ള്‍ ബെ​ഞ്ച് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഹാ​രി​സ​ൺ മ​ല​യാ​ള​ത്തി​ന്‍റെ നെ​ടു​മ്പാ​ല എ​സ്റ്റേ​റ്റി​ലെ 65.41 ഹെ​ക്ട​ർ ഭൂ​മി​യും ക​ൽ​പ​റ്റ എ​ൽ​സ്റ്റോ​ൺ എ​സ്റ്റേ​റ്റി​ലെ 78.73 ഹെ​ക്ട​ർ ഭൂ​മി​യു​മാ​ണ് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ഡ​ൽ ടൗ​ൺ​ഷി​പ് നി​ർ​മി​ക്കാ​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തി​രെ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന എ​സ്റ്റേ​റ്റു​ക​ളു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കി ന​ഷ്‌​ട​പ​രി​ഹാ​ര​ത്തു​ക സി​വി​ല്‍ കേ​സി​ലെ തീ​ര്‍​പ്പി​നു വി​ധേ​യ​മാ​യി കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന നി​ല​പാ​ട് സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഹ​ര്‍​ജി​ക​ളി​ന്മേ​ല്‍ ന​വം​ബ​ര്‍ 26നാ​ണ് വാ​ദം പൂ​ര്‍​ത്തി​യാ​യ​ത്. തു​ട​ര്‍​ന്ന് വി​ധി പ​റ​യാ​ന്‍ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ന​ഷ്‌​ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്താ​ന്‍ കോ​ട​തി ക​ക്ഷി​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ക്കാ​നാ​ണ് ഒ​രാ​ഴ്ച സ​മ​യം അ​നു​വ​ദി​ച്ച് ഹ​ര്‍​ജി പി​ന്നീ​ടു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.