സ​ഹോ​ദ​ര​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഘം പി​ടി​യി​ല്‍
Friday, December 27, 2024 7:28 AM IST
പേ​രൂ​ര്‍​ക്ക​ട: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി സ​ഹോ​ദ​ര​ങ്ങ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഘം പി​ടി​യി​ല്‍. തി​രു​മ​ല അ​ര​യ​ല്ലൂ​ര്‍ മു​തി​യൂ​ര്‍​വി​ള വീ​ട്ടി​ല്‍ മ​നു എ​ന്നു​വി​ളി​ക്കു​ന്ന സി. ​മ​നോ​ജ് ശേ​ഖ​ര്‍ (38), പു​ന്ന​യ്ക്കാ​മു​ക​ള്‍ ക​ല്ല​റ​മ​ഠം ക്ഷേ​ത്ര​ത്തി​ന് എ​തി​ര്‍​വ​ശം ധ​ന്യ വീ​ട്ടി​ല്‍ സി​ങ്കം ധ​നേ​ഷ് എ​ന്നു​വി​ളി​ക്കു​ന്ന എം. ​ധ​നേ​ഷ് (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

യു​വ​തി​യെ ശ​ല്യം ചെ​യ്ത കേ​സി​ലേ പ്ര​തി​യാ​ണ് ഒ​ന്നാം പ്ര​തി​യാ​യ മ​നോ​ജ് ശേ​ഖ​ര്‍. യു​വ​തി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ഇ​തു​വി​ല​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​രെ​യാ​യി​രു​ന്നു പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ വി​ര​ൽ അ​റ്റു​പോ​യി​രു​ന്നു. ഇ​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പൂ​ജ​പ്പു​ര സി​ഐ പി. ​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ​മാ​രാ​യ സ​ന്തോ​ഷ്, രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍,

സി​പി​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ണി​ലാ​ല്‍, അ​രു​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.