ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ വ​ലി​യ ന​ഷ്ടം; മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി
Friday, December 27, 2024 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടേ​യും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഇ​ന്ത്യ​യെ ന​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്. ത​ന്‍റെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള കൂ​റ് അ​ദ്ദേ​ഹം എ​ക്കാ​ല​വും കാ​ത്തു​സൂ​ക്ഷി​ച്ചു.

സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ജ്ഞ​ൻ എ​ന്ന നി​ല​യി​ൽ പ​ര​ക്കെ ആ​ദ​രി​ക്ക​പ്പെ​ട്ട ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് കേ​ന്ദ്ര ധ​ന​മ​ന്ത്രി​യാ​കു​ന്ന​തി​നു മു​ൻ​പ് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും നി​ർ​വ​ഹി​ക്കു​ക​യു​ണ്ടാ​യി. ന​ര​സിം​ഹ​റാ​വു ഗ​വ​ൺ​മെ​ന്‍റി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന മ​ന്മോ​ഹ​ൻ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ ന​വ​ഉ​ദാ​ര​വ​ൽ​ക്ക​ര​ണ ന​യ​ങ്ങ​ൾ ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ അ​ടി​മു​ടി ഉ​ട​ച്ചു വാ​ർ​ത്തു.

ആ ​പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ദോ​ഷ​ഫ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി​ക്ക​ണ്ട ഇ​ട​തു​പ​ക്ഷം ഉ​യ​ർ​ത്തി​യ എ​തി​ർ​പ്പു​ക​ളോ​ട് ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ കൈ​വി​ടാ​തെ പ്ര​തി​ക​രി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ഔ​ന്ന​ത്യം മ​ന്മോ​ഹ​ൻ സിം​ഗി​നു​ണ്ടാ​യി​രു​ന്നു. അ​ൽ​പ്പ​കാ​ലം വി​ദേ​ശ​കാ​ര്യ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത അ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​ർ​ദ്ദേ​ശീ​യ ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കാ​ൻ പ്ര​യ​ത്നി​ച്ചു.

ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ അ​ഭാ​വം ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ന​ഷ്ട​മാ​ണ്. മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ദു:​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്നു മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.