കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളെ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ച എ​ഴു​ത്തു​കാ​ര​ൻ: അ​നു​ശോ​ച​ന​മ​റി​യി​ച്ച് സ്റ്റാ​ലി​ൻ‌
Thursday, December 26, 2024 3:53 PM IST
ചെ​ന്നൈ: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. എം.​ടി​ക്ക് ആ​ദ​ര​മാ​യി ത​മി​ഴി​നൊ​പ്പം മ​ല​യാ​ള​ത്തി​ലും കൂ​ടി​യാ​ണ് സ്റ്റാ​ലി​ൻ അ​നു​ശോ​ച​ന​ക്കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

സ്റ്റാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

ജ്ഞാ​ന​പീ​ഠം, പ​ത്മ​ഭൂ​ഷ​ൺ, സാ​ഹി​ത്യ അ​ക്കാ​ദ​മി തു​ട​ങ്ങി​യ ഉ​ന്ന​ത പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ മ​ല​യാ​ള സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​വാ​ർ​ത്ത കേ​ട്ട​തി​ൽ ഖേ​ദി​ക്കു​ന്നു. നാ​ലു​കെ​ട്ട്, അ​സു​ര​വി​ത്ത്, മ​ഞ്ഞ്, കാ​ലം തു​ട​ങ്ങി​യ കൃ​തി​ക​ളി​ലൂ​ടെ​യും നി​ർ​മാ​ല്യം, പെ​രും​ത​ച്ച​ൻ, ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ​യും കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളെ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ച എ​ഴു​ത്തു​കാ​ര​നും, ച​ല​ച്ചി​ത്ര​കാ​ര​നും ആ​യി​രു​ന്നു എം.​ടി.

ത​മി​ഴ്, ഇം​ഗ്ലീ​ഷ് മു​ത​ലാ​യ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ത​ന്‍റെ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ന​പ്പു​റം വ​ലി​യൊ​രു വാ​യ​ന​ക്കാ​രെ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. മ​ല​യാ​ള​സി​നി​മ​യി​ലെ ക്ലാ​സി​ക്കു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് തി​ര​ക്ക​ഥ​യെ​ഴു​തി​യ എം.​ടി ചി​ല ചി​ത്ര​ങ്ങ​ൾ സ്വ​യം സം​വി​ധാ​നം ചെ​യ്യു​ക​യും ദേ​ശീ​യ അ​വാ​ർ​ഡ് പോ​ലു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ഴു​ത്തു​കാ​ര​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ മാ​ത്ര​മ​ല്ല, മാ​തൃ​ഭൂ​മി മാ​സി​ക​യു​ടെ എ​ഡി​റ്റ​ർ എ​ന്ന നി​ല​യി​ലും നി​ര​വ​ധി യു​വ എ​ഴു​ത്തു​കാ​രെ തി​രി​ച്ച​റി​ഞ്ഞ് വ​ള​ർ​ത്തി​യെ​ടു​ത്ത് മ​ല​യാ​ള ഭാ​ഷ​യ്ക്കും കേ​ര​ള സ​മൂ​ഹ​ത്തി​നും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ത​ല​മു​റ​ക​ളോ​ളം നി​ല​നി​ൽ​ക്കും.

ആ​ധു​നി​ക മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യ എം.​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യ​ന​ക്കാ​ർ​ക്കും എ​ന്‍റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു.


RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.