എം.​ടി​യു​ടെ കൃ​തി​ക​ൾ ത​ല​മു​റ​ക​ളെ ഇ​നി​യും പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി; സാ​ഹി​ത്യ​ലോ​കം കൂ​ടു​ത​ല്‍ ദ​രി​ദ്ര​മാ​യെ​ന്ന് രാ​ഷ്ട്ര​പ​തി
Thursday, December 26, 2024 12:27 PM IST
ന്യൂ​ഡ​ൽ​ഹി: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ബ​ഹു​മാ​നി​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു എം.​ടി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ള്‍ ഇ​നി​യും ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

മ​നു​ഷ്യ വി​കാ​ര​ങ്ങ​ളു​ടെ ഗാ​ഢ​മാ​യ പ​ര്യ​വേ​ക്ഷ​ണം ആ​യി​രു​ന്നു എം.​ടി​യു​ടെ കൃ​തി​ക​ൾ. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ ത​ല​മു​റ​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ക​യും ഇ​നി​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യും. ശ​ബ്ദ​മി​ല്ലാ​ത്ത​വ​ർ​ക്കും പാ​ർ​ശ്വ​വ​ത്കൃ​ത​ർ​ക്കും അ​ദ്ദേ​ഹം ശ​ബ്ദ​മാ​യി. ത​ന്‍റെ ചി​ന്ത​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണെ​ന്നും മോ​ദി എ​ക്സി​ൽ കു​റി​ച്ചു.



അ​തേ​സ​മ​യം, എം.​ടി​യു​ടെ നി​ര്യാ​ണ​ത്തോ​ടെ സാ​ഹി​ത്യ ലോ​കം കൂ​ടു​ത​ല്‍ ദ​രി​ദ്ര​മാ​യി​രി​ക്കു​ന്നു എ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ്രാ​മീ​ണ ഇ​ന്ത്യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളി​ല്‍ സ​ജീ​വ​മാ​യി. പ്ര​ധാ​ന സാ​ഹി​ത്യ അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

സി​നി​മാ മേ​ഖ​ല​യ്ക്ക് നി​സ്തു​ല​മാ​യ സം​ഭാ​വ​ന​യാ​ണ് അ​ദ്ദേ​ഹം ന​ല്‍​കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് പ​ത്മ​ഭൂ​ഷ​ണ്‍ ല​ഭി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​യ​ന​ക്കാ​ര്‍​ക്കും ആ​രാ​ധ​ക​ര്‍​ക്കും ത​ന്‍റെ ഹൃ​ദ​യം​ഗ​മ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി എ​ക്സി​ൽ കു​റി​ച്ചു.



സാ​ഹി​ത്യ​ത്തി​ലും സി​നി​മ​യി​ലും നി​ക​ത്താ​നാ​വാ​ത്ത ശൂ​ന്യ​ത​യാ​ണ് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി അ​നു​സ്മ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ളെ​ല്ലാം കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും മ​നു​ഷ്യ വി​കാ​ര​ങ്ങ​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​വ​യാ​യി​രു​ന്നു. ത​ല​മു​റ​ക​ളെ​യാ​ണ് അ​വ പ്ര​ചോ​ദി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ള്‍ ഇ​നി​യും ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കും. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​നു​സ്മ​രി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.