ആ ​ഓ​ര്‍​മ​ക​ളും വി​ര​ല്‍​ത്ത​ണു​പ്പ് ബാ​ക്കി​നി​ല്ക്കു​ന്ന എ​ഴു​ത്തോ​ല​യും മ​തി ഒ​രാ​യു​സി​ലേ​ക്ക്: മ​ഞ്ജു വാ​ര്യ​ർ
Thursday, December 26, 2024 10:17 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക മ​ല​യാ​ള​ത്തെ വി​ര​ല്‍ പി​ടി​ച്ചു ന​ട​ത്തി​യ എ​ഴു​ത്തു​കാ​രി​ല്‍ പി​താ​വി​ന്‍റെ സ്ഥാ​നം ത​ന്നെ​യാ​ണ് എം.​ടി​ക്കെ​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​ർ. ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച അ​നു​സ്മ​ര​ണ​ക്കു​റി​പ്പി​ൽ എം.​ടി സ​മ്മാ​നി​ച്ച എ​ഴു​ത്തോ​ല​യെ​ക്കു​റി​ച്ചും ന​ടി വാ​ചാ​ല​യാ​യി.

ഒ​റ്റ​ത്ത​വ​ണ​യേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​കാ​ന്‍ സാ​ധി​ച്ചു​ള്ളൂ. കാ​ണു​മ്പോ​ഴൊ​ക്കെ വാ​ത്സ​ല്യം ത​ന്നു. ഇ​ട​യ്‌​ക്കൊ​ക്കെ ഒ​രു ചെ​റു​പു​ഞ്ചി​രി സ​മ്മാ​നി​ച്ചു. ആ ​ഓ​ര്‍​മ​ക​ളും വി​ര​ല്‍​ത്ത​ണു​പ്പ് ഇ​ന്നും ബാ​ക്കി​നി​ല്ക്കു​ന്ന എ​ഴു​ത്തോ​ല​യും മ​തി ഒ​രാ​യു​സി​ലേ​ക്കെ​ന്നും മ​ഞ്ജു വാ​ര്യ​ർ കു​റി​ച്ചു.

മ​ഞ്ജു വാ​ര്യ​രു​ടെ ഫെ​യ്സ്ബു​ക്ക് കു​റി​പ്പ്

എം​ടി സാ​ര്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ഞാ​ന്‍ ഒ​രു എ​ഴു​ത്തോ​ല​യെ​ക്കു​റി​ച്ച് ഓ​ര്‍​ത്തു​പോ​കു​ന്നു. ഒ​മ്പ​ത് വ​ര്‍​ഷം മു​മ്പ് തി​രൂ​ര്‍ തു​ഞ്ച​ന്‍​പ​റ​മ്പി​ല്‍ വി​ദ്യാ​രം​ഭം ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​ന​ത്തി​ന് ചെ​ന്ന​പ്പോ​ള്‍ അ​ദ്ദേ​ഹം എ​നി​ക്ക് സ​മ്മാ​നി​ച്ച​ത്. അ​ന്ന് ഞാ​ന്‍ ആ ​വി​ര​ലു​ക​ളി​ലേ​ക്കാ​ണ് നോ​ക്കി​യ​ത്. ഭീ​മ​നും സേ​തു​വും വി​മ​ല​യും ച​ന്തു​വു​മെ​ല്ലാം ജ​നി​ച്ച വി​ര​ലു​ക​ള്‍. അ​വി​ടെ സം​സാ​രി​ച്ച​പ്പോ​ള്‍ ജീ​വി​ച്ചി​രി​ക്കു​ന്ന എ​ഴു​ത്ത​ച്ഛ​നെ​ന്ന​ല്ലാ​തെ​യു​ള്ള വി​ശേ​ഷ​ണം മ​ന​സ്സി​ല്‍ വ​ന്നി​ല്ല.

ആ​ധു​നി​ക മ​ല​യാ​ള​ത്തെ വി​ര​ല്‍ പി​ടി​ച്ചു ന​ട​ത്തി​യ എ​ഴു​ത്തു​കാ​രി​ല്‍ പി​താ​വി​ന്‍റെ സ്ഥാ​നം ത​ന്നെ​യാ​ണ് എം.​ടി സാ​റി​ന് എ​ന്നു​ത​ന്നെ വി​ശ്വ​സി​ക്കു​ന്നു. ഒ​റ്റ​ത്ത​വ​ണ​യേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മാ​കാ​ന്‍ സാ​ധി​ച്ചു​ള്ളൂ. പ​ക്ഷേ എം.​ടി സാ​ര്‍ എ​നി​ക്ക് സ​മ്മാ​നി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും ആ​ര്‍​ദ്ര​ത​യേ​റി​യ വി​കാ​ര​ത്തി​ന്‍റെ പേ​രാ​യി​രു​ന്നു-​ദ​യ!

കാ​ണു​മ്പോ​ഴൊ​ക്കെ വാ​ത്സ​ല്യം ത​ന്നു. ഇ​ട​യ്‌​ക്കൊ​ക്കെ ഒ​രു ചെ​റു​പു​ഞ്ചി​രി സ​മ്മാ​നി​ച്ചു. ആ ​ഓ​ര്‍​മ​ക​ളും വി​ര​ല്‍​ത്ത​ണു​പ്പ് ഇ​ന്നും ബാ​ക്കി​നി​ല്ക്കു​ന്ന എ​ഴു​ത്തോ​ല​യും മ​തി ഒ​രാ​യു​സി​ലേ​ക്ക്. ന​ന്ദി സാ​ര്‍, ദ​യാ​പ​ര​ത​യ്ക്കും മ​ല​യാ​ള​ത്തെ മ​ഹോ​ന്ന​ത​മാ​ക്കി​യ​തി​നും....

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.