എം.​ടി.​യു​ടെ വി​യോ​ഗം സാ​ഹി​ത്യ​മേ​ഖ​ല​യ്ക്കും രാ​ജ്യ​ത്തി​നും വ​ലി​യ ന​ഷ്ടം: കെ.​ സി വേ​ണു​ഗോ​പാ​ൽ
Thursday, December 26, 2024 12:48 AM IST
ന്യൂ​ഡ​ൽ​ഹി: വി​ഖ്യാ​ത സാ​ഹി​ത്യ​കാ​ര​നും ക​ഥ​ക​ളു​ടെ പെ​രു​ന്ത​ച്ച​നു​മാ​യ എം​ടി വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍. സാ​ഹി​ത്യ​മേ​ഖ​ല​യ്ക്ക് മാ​ത്ര​മ​ല്ല രാ​ജ്യ​ത്തി​ന് ത​ന്നെ വ​ലി​യ ന​ഷ്ട​മാ​ണ് എം.​ടി​യു​ടെ വി​യോ​ഗ​മെ​ന്നും മ​ല​യാ​ള​ത്തി​ന്‍റെ പു​ണ്യ​മാ​യി​രു​ന്ന എം​ടി ഓ​രോ മ​ല​യാ​ളി​യു​ടെ​യും സ്വ​കാ​ര്യ അ​ഹ​ങ്കാ​രം കൂ​ടി​യാ​യി​രു​ന്നു​വെ​ന്നും കെ.സി.വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

"മാ​ന​വി​ക​ത​യു​ടെ​യും മ​നു​ഷ്യ സ്‌​നേ​ഹ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ക​ഥ​ക​ളി​ലൂ​ടെ​യും നോ​വ​ലു​ക​ളി​ലൂ​ടെ​യും ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ​യും മ​നു​ഷ്യ ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ച്ച സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്നു എം​ടി. ന​മ്മു​ടെ സ്വ​കാ​ര്യ​ത​ക​ളി​ല്‍ താ​ലോ​ലി​ച്ച സ്വ​പ്‌​ന​ങ്ങ​ളും മോ​ഹ​ങ്ങ​ളും മോ​ഹ​ഭം​ഗ​ങ്ങ​ളു​മെ​ല്ലാം എം​ടി​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ എ​പ്പോ​ഴും ന​മു​ക്ക് ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യും.'-​കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

മ​ന​സി​ലും ചി​ന്ത​യി​ലും ഗ്ര​ഹാ​തു​ര​ത്വ​ത്തി​ന്‍റെ ന​നു​ത്ത ഓ​ര്‍​മ്മ​ക​ള്‍ പ​ക​രു​ന്ന അ​ക്ഷ​ര​ങ്ങ​ള്‍ കൊ​ണ്ട് മാ​യി​ക ലോ​കം അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ചു​വെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. "ദീ​ർ​ഘ​കാ​ല​ത്തെ ഊ​ഷ്മ​ള ബ​ന്ധ​മാ​ണ് ത​നി​ക്ക് എം​ടി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹ​വു​മാ​യി വേ​ദി പ​ങ്കി​ടാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ നി​ന്ന അ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ടു​ള്ള വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.'-​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തെ വി​ശ്വ സാ​ഹി​ത്യ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ പ​ക​രം വ​യ്ക്കാ​ൻ ഇ​ല്ലാ​ത്ത അ​തു​ല്യ​പ്ര​തി​ഭ​യാ​യ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു എം.​ടി. ക​ഥ​ക​ളും ഭാ​ഷ​യും സാ​ഹി​ത്യ​വും ഉ​ള്ള കാ​ല​ത്തോ​ളം എം​ടി​ക്ക് മ​ര​ണ​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടെ​യെ​ന്നും പ്രാ​ര്‍​ത്ഥി​ക്കു​ന്നു​വെ​ന്നും കെ​സി അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഇ​ക്ക​ഴി​ഞ്ഞ 15 നാ​ണ് അ​ദ്ദേ​ഹ​ത്തെ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എം.​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. ക​ഴി​ഞ്ഞ നാ​ല് ദി​വ​സം ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല. യ​ന്ത്ര സ​ഹാ​യ​മി​ല്ലാ​തെ ശ്വ​സി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി കി​ഡ്നി​യു​ടെ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​വു​ക​യും രാ​ത്രി 10 മ​ണി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

RELATED NEWS