നി​ന​വി​ലെ​ന്നും നി​ള​യും കൂ​ട​ല്ലൂ​രും
Wednesday, December 25, 2024 10:31 PM IST
അ​റി​യാ​ത്ത അ​ദ്ഭു​ത​ങ്ങ​ളെ ഗ​ർ​ഭ​ത്തി​ൽ​വ​ഹി​ക്കു​ന്ന മ​ഹാ​സ​മു​ദ്ര​ങ്ങ​ളേ​ക്കാ​ൾ അ​റി​യു​ന്ന എ​ന്‍റെ നി​ളാ​ന​ദി​യെ​യാ​ണെ​നി​ക്കി​ഷ്ടം എ​ന്നു പ​റ​ഞ്ഞ​ത് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ.

ന​ന്മ​യു​ടെ വി​ത്ത് ഹൃ​ദ​യ​ത്തി​ലി​ല്ലെ​ങ്കി​ൽ ഒ​രെ​ഴു​ത്തു​കാ​ര​നും ജ​നി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ​തും എം.​ടി.

നി​ള​യു​ടെ ഉ​ണ​ർ​വും മ​ഹാ​മൗ​ന​ത്തി​ന്‍റെ ഭാ​ര​വു​മാ​യി ഒ​തു​ങ്ങി​ക്ക​ഴി​യു​ന്ന ഈ ​കൂ​ട​ല്ലൂ​ർ​ക്കാ​ര​നു​മു​മ്പി​ൽ മ​ല​യാ​ളം പ്ര​ണാ​മ​പു​ഷ്‌​പ​ങ്ങ​ള​ർ​പ്പി​ക്കു​ക​യാ​ണ്.

നി​ള​യു​ടെ ഓ​ര​വും അ​വി​ട​ത്തെ പു​ല​രി​യും അ​ന്തി​യു​മൊ​ക്കെ എം.​ടി​ക്കു വി​ട്ട​ക​ലാ​നാ​വാ​ത്ത നി​ന​വു​ക​ളാ​വു​ന്നു. "വ്യ​ത്യ​സ്‌​ത​ങ്ങ​ളാ​യ ഭൂ​ഭാ​ഗ​ങ്ങ​ൾ തേ​ടി ഞാ​ൻ അ​ല​യാ​റു​ണ്ട് പ​ല പ്പോ​ഴും. പ​ക്ഷേ, വീ​ണ്ടും വീ​ണ്ടും ഞാ​നി​വി​ടേ​ക്ക് തി​രി​ച്ചു​വ​രു​ന്നു. ഇ​തൊ​രു പ​രി​മി​തി​യാ​വാം..." -എം.​ടി പ​റ​യു​ന്നു.

പ​ക്ഷേ, അ​തൊ​രു പ​രി​മി​തി​യ​ല്ലെ​ന്ന് അ​നു​വാ​ച​ക​ർ തി​രി​ച്ച​റി​യു​ന്നു. സൂ​ത​രും മ​ഗ​ധ​രും പാ​ടാ​ത്ത ഇ​തി​ഹാ​സ​ഗാ​ഥ​ക​ൾ എം.​ടി. പ​റ​ഞ്ഞ​ത് ഇ​തേ 'പ​രി​മി​തി'​യി​ൽ​നി​ന്നാ​യി​രു​ന്നു. ജീ​വി​ത​ത്തി​ന്‍റെ മ​ഹാ​മൗ​ന​ത്തി​ന്‍റെ ദു​ര​ന​ന്ത​സ​മ​സ്യ​ക​ൾ, ന​ഷ്ട വ​സ​ന്ത​ത്തി​ന്‍റെ സ്‌​മൃ​തി​ക​ൾ, തി​രി​ച്ചു​കി​ട്ടാ​ത്ത സ്നേ​ഹ​ത്തി​ന്‍റെ വി​ങ്ങ​ലു​ക​ൾ, നാ​ലു​കെ​ട്ടു​ക​ൾ​ക്കും ത​റ​വാ​ടു​ക​ൾ​ക്കു​മു​ള്ളി​ലു​യ​രു​ന്ന നെ​ടു​വീ​ർ​പ്പു​ക​ൾ.... ഒ​ക്കെ മ​ല​യാ​ള​ത്തെ അ​റി​യി​ച്ച​ത് ഇ​തേ പ​രി​മി​തി'​യി​ൽ​നി​ന്നു ത​ന്നെ.

പാ​ഠ​ങ്ങ​ൾ പ​ഠി​ക്കേ​ണ്ട നേ​ര​ത്തു ക​ണ്ണി​ൽ​ക്ക​ണ്ട​തു കു​ത്തി​വ​ര​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി കൂ​ട​ല്ലൂ​ർ മാ​ട​ത്ത് തെ​ക്കേ​പ്പാ​ട് അ​മ്മാ​ളു അ​മ്മ​യ്ക്കു പ​രാ​തി​യാ​യി​രു​ന്നു. മ​ക​ന്‍റെ ക​ഥ​ക​ൾ അ​ച്ച​ടി​മ​ഷി പു​ര​ളു​ന്ന​തു​ക​ണ്ട​പ്പോ​ൾ അ​ച്ഛ​ൻ നാ​രാ​യ​ണ​ൻ​നാ​യ​ർ ക​ലി​കൊ​ണ്ടു. പ​ക്ഷേ, മാ​ട​ത്ത് തെ​ക്കേ​പ്പാ​ട്ട് വാ​സു​വാ​നോ​ളം വ​ള​ർ​ന്ന് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രാ​യി.

വ​യ​റ്റു​പി​ഴ​പ്പി​നു​വേ​ണ്ടി ഈ ​കൂ​ട​ല്ലൂ​ർ​ക്കാ​ര​ൻ ചെ​യ്യാ​ത്ത ജോ​ലി​ക​ളി​ല്ല. ട്യൂ​ട്ടോ​റി​യ​ൽ അ​ധ്യാ​പ​ക​ൻ, ഗ്രാ​മ​സേ​വ​ക​ൻ, ഹൈ​സ്‌​കൂ​ൾ ഹെ​ഡ്‌​മാ​സ്‌​റ്റ​ർ... പ​ക്ഷേ, എ​ങ്ങു​മു​റ​ച്ചി​ല്ല. ത​ന്‍റെ വ​ഴി ഇ​ത​ല്ലെ​ന്ന് എം.​ടി​ക്കു തീ​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു.

പാ​ല​ക്കാ​ട്ട് ഒ​രു സ​ർ​ക്ക​സ് ക​ണ്ട അ​നു​ഭ​വ​ത്തി​ൽ വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി ഒ​രു ചെ​റു ക​ഥ​യെ​ഴു​തി-'​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ'. മാ​തൃ​ഭൂ​മി​യും ഹി​ന്ദു​സ്ഥാ​ൻ ടൈം​സും ന്യൂ​യോ​ർ​ക്ക് ഹെ​റാ​ൾ​ഡും ന​ട​ത്തി​യ ക​ഥാ​മ​ത്സ​ര​ത്തി​ൽ ആ ​ക​ഥ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ​ത് നാ​ൽ​പ തു​വ​ർ​ഷം മു​മ്പ്.

ക​ഥ​യു​ടെ ഒ​രു​പാ​ടു വ​സ​ന്ത​ങ്ങ​ൾ മ​ല​യാ​ളം പി​ന്നി​ട്ടു​ക​ഴി​ഞ്ഞി​ട്ടും പോ​യ വ​ർ​ഷം മി​ക​ച്ച ക​ഥ​യാ​യി മ​ല​യാ​ളം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് എം.​ടി​യു​ടെ ക​ഥ ക​ൾ ത​ന്നെ. എം.​ടി​യു​ടെ ബാ​ല്യ​കൗ​മാ​ര​ങ്ങ​ൾ​ക്കു നി​ഴ​ലാ​യി​രു​ന്നു ദാ​രി​ദ്ര്യ​വും അ​വ​ഗ​ണ​ന​യും. അ​ല​ങ്കോ​ല​പ്പെ​ട്ടു​പോ​യ ത​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ളി​ലെ അ​ക്ഷ​ര​ത്തെ​റ്റു​ള്ള കൈ​ക്കു​റ്റ​പ്പാ​ടു​ക​ളൊ​ക്കെ നി​ര​വ​ധി ര​ച​ന​ക​ളി​ലൂ​ടെ ക​ഥാ​കാ​ര​ൻ ആ​ത്മാ​വി​ഷ്കാ​ര​ത്തി​നു വി​ധേ​യ​മാ ക്കു​ന്നു. ര​ച​ന​യു​ടെ ധ​ന്യ​മു​ഹൂ​ർ​ത്ത ങ്ങ​ളി​ലൂ​ടെ എം.​ടി. ത​ന്‍റെ അ​ഭി​ശ​പ്ത​മാ​യ കു​ട്ടി​ക്കാ​ല​ത്തെ ചു​മ​ടി​റ​ക്കു ക​യാ​ണ്.

ദാ​രി​ദ്ര്യ​ത്തോ​ടൊ​പ്പം ക​ഠി​ന​മാ​യ ആ​ത്മ​പീ​ഡ​ക​ളും കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ എം.​ടി. അ​നു​ഭ​വി​ച്ചി​രു​ന്നു​വെ ന്ന​തി​നു 'ക​ർ​ക്കി​ട​കം', 'പി​റ​ന്നാ​ളി​ന്‍റെ ഓ​ർ​മ തു​ട​ങ്ങി​യ ക​ഥ​ക​ൾ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ. "നാ​ലു​കെ​ട്ടി'​ലെ അ​പ്പു, 'കാ​ല'​ത്തി​ലെ സേ​തു, 'മ​ഞ്ഞി'​ലെ വി​മ​ല, 'ര​ണ്ടാ​മൂ​ഴ'​ത്തി​ലെ ഭീ​മ​ൻ ഒ​ക്കെ 'ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ' ജീ​വി​ക്കു​ന്ന​വ​രും ഒ​റ്റ​പ്പെ​ട്ട​വ​രു​മാ​യി​ട്ടും മ​ല​യാ​ള​ഭാ​വു​ക​ത്വം അ​വ​രെ നെ​ഞ്ചേ​റ്റി ലാ​ളി​ക്കു​ന്നു. പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ഒ​രു ഇ​ഴ​യ​ടു​പ്പം ന​മു​ക്ക് ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടു തോ​ന്നി​പ്പോ​കു​ന്നു.

ക​ലാ​ല​യ ജീ​വി​ത​കാ​ല​ത്തു​പോ​ലും എം.​ടി​യു​ടെ ര​ണ്ടു​വ​രി പ്രേ​മ​ലേ​ഖ​ന​ത്തി​ൽ കോ​റി​യി​ടാ​ത്ത യു​വ​ഹൃ​ദ​യ ങ്ങ​ളി​ല്ല. വെ​ളു​ത്തു​മെ​ലി​ഞ്ഞ ഈ ​കൂ​ട​ല്ലൂ​ർ​ക്കാ​ര​ൻ അ​ത്ര​ത്തോ​ളം മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​ത്തോ​ട് അ​ടു​ത്തു പോ​യി.

പ​ല ബ​ന്ധ​ങ്ങ​ളും അ​പൂ​ർ​ണ​ത​യി​ൽ നി​ൽ​ക്കു​ന്ന അ​വ​സ്ഥ, സാ​ഫ​ല്യ​മ​ട​യാ​ത്ത പ്രേ​മം ഇ​വ എം.​ടി​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ വ്യ​ക്ത​മാ ക്കു​ന്നു. അ​പ്പു​ണ്ണി​യു​ടെ​യും അ​മ്മി​ണി യേ​ട​ത്തി​യു​ടെ​യും (നാ​ലു​കെ​ട്ട്) ഗോ​വി​ന്ദ​ൻ​കു​ട്ടി​യു​ടെ​യും രാ​ജ​മ്മു​വി​ന്‍റെ​യും (അ​സു​ര​വി​ത്ത്), വി​മ​ല​യു​ടെ​യും സു​ധീ​ർ​മി​ശ്ര​യു​ടെ​യും (മ​ഞ്ഞ്), സേ​തു​വി​ന്‍റെ​യും ത​ങ്ക​മ​ണി'​യു​ടെ​യു (കാ​ലം)​മൊ​ക്കെ പ്ര​ണ​യം പൂ​ക്കാ​ത്ത പോ​കു​ന്ന പാ​ഴ്മ​ര​ങ്ങ​ളാ​ണ്.

“എം.​ടി. എ​ഴു​തു​ന്ന​ത് ക​ട​ലാ​സി​ല​ല്ല, മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്കാ​ണ് എ​ന്നൊ​രു ചൊ​ല്ലു​ത​ന്നെ​യു​ണ്ട​ല്ലോ. എം.​ടി​യു​ടെ നോ​വ​ലു​ക​ളി​ലെ പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും ഒ​ന്നി​ന്‍റെ തു​ട​ർ​ച്ച​ക​ളാ​ണ്. 'അ​സു​ര​വി​ത്തി'​ലെ ഗോ​വി​ന്ദ​ൻ​കു​ട്ടി​യു​ടെ തു​ട​ർ​ച്ച​ത​ന്നെ 'കാ​ല'​ത്തി​ലെ സേ​തു. “ര​ണ്ടാ മൂ​ഴ'​ത്തി​ലെ ഭീ​മ​നും പു​റം​ച​ട്ട​ക​ളും തൊ​ങ്ങ​ലു​ക​ളും നീ​ക്കി​യാ​ൽ വ​ള്ളു​വ​നാ​ട​ൻ തീ​ര​ത്തെ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ​ത​ന്നെ.

അ​ക്കി​ത്ത​മാ​യി​രു​ന്നു എം.​ടി​ക്കു ബാ​ല്യ​ത്തി​ൽ പ്ര​ചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും. ബ​ഷീ​ർ, ത​ക​ഴി, പൊ​റ്റെ​ക്കാ​ട് എ​ന്നി​വ​രു​ടെ ക​ഥ​ക​ളാ യി​രു​ന്നു എം.​ടി​ക്കു പ്രി​യം. പൊ​റ്റെ ക്കാ​ടി​ന്‍റെ ക​ഥ​ക​ളോ​ട് ര​സ​വും ബ​ഷീ​റി​നോ​ടു സ്നേ​ഹ​വു​മാ​യി​രു ന്നെ​ന്നാ​ണ് എം.​ടി. പ​റ​ഞ്ഞി​രു​ന്ന​ത്.

എം.​ടി​യു​ടെ ഭാ​വ​സാ​ന്ദ്ര​മാ​യ ഓ​രോ വ​രി​ക​ൾ​ക്കു പി​ന്നി​ലും മി​ടി​ക്കു​ന്ന ഒ​രു ജീ​വി​തം മ​റ​ഞ്ഞു​നി​ൽ​പ്പു​ണ്ട്. ക​ഥ​യി​ൽ തെ​ളി​യു​ന്ന ഓ​രോ ക​ഥാ പാ​ത്ര​ത്തി​നു പി​ന്നി​ലും ജീ​വി​ച്ചി​രി​ക്കു​ന്ന ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നു​ണ്ട്.

സ​ഹോ​ദ​രി​മാ​രി​ല്ലാ​ത്ത​തി​ന്‍റെ ദുഃ​ഖം കു​ട്ടി​ക്കാ​ല​ത്തു താ​ൻ അ​നു​ഭ​വി​ച്ചി​രു ന്ന​തി​നേ​പ്പ​റ്റി എം.​ടി. തു​റ​ന്നു പ​റ​ഞ്ഞി ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ, കി​ട്ടാ​തെ പോ​യ സ​ഹോ​ദ​രീ​സ്നേ​ഹം ര​ച​ന​ക​ളി​ലൂ​ടെ പ​രി​ഭ​വ​മാ​യും സാ​ഫ​ല്യ മാ​യും പ​റ​ഞ്ഞും അ​നു​ഭ​വി​ച്ചും സാ​ക്ഷാ​ത്കാ​രം തേ​ടു​ക​യാ​യി​രു​ന്നു എം.​ടി. 'നി​ന്‍റെ ഓ​ർ​മ​യ്ക്ക്' എ​ന്ന ക​ഥ​യി​ൽ എം.​ടി. എ​ഴു​തു​ന്നു.

"പെ​ങ്ങ​ളു​ണ്ടാ​വു​ക ന​ല്ലൊ​രു കാ​ര്യ​മാ​ണ്. എ​ന്‍റെ ക്ലാ​സി​ലെ കൂ​ട്ടി​ക​ൾ​ക്ക് ചേ​ട്ട​ത്തി​മാ​രും അ​നി​യ​ത്തി മാ​രു​മു​ണ്ട്. ഗോ​പി​യു​ടെ പു​സ്‌​ത​ക​ങ്ങ​ളെ​ല്ലാം ക​ല​ണ്ട​ർ ഏ​ടു​ക​ൾ​കൊ​ണ്ടു പൊ​തി​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത് ഭാ​നു​ച്ചേ ച്ചി​യാ​ണ്". ഈ ​ക​ഥ എ​ഴു​തി തീ​ർ​ന്ന പ്പോ​ൾ ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി താ​ൻ ക​ര​ഞ്ഞു​പോ​യെ​ന്ന് എം.​ടി. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ട​യ്ക്കു സി​നി​മാ​രം​ഗ​ത്തു സ​ജീ​വ​മാ​യ​പ്പോ​ൾ മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ന് എം.​ടി​യെ ന​ഷ്ട​പ്പെ​ട്ടോ എ​ന്ന് അ​നു വാ​ച​ക​ർ ശ​ങ്കി​ച്ചു. എം.​ടി​യു​ടെ കാ​ലം ക​ഴി​ഞ്ഞു' എ​ന്നു പ​റ​ഞ്ഞ​വ​രു​മു​ണ്ട്. പ​ക്ഷേ, വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​പ്പി​ച്ച് ഷെ​ർ​ല​ക്, വാ​ന​പ്ര​സ്ഥം, ശി​രോ​ലി​ഖി​തം തു​ട​ങ്ങി​യ ക​ഥ​ക​ളു​മാ​യി എം.​ടി. ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി.

"അ​സം​തൃ​പ്ത​മാ​യ ആ​ത്മാ​വി​നു വ​ല്ല​പ്പോ​ഴും വീ​ണു കി​ട്ടു​ന്ന ആ​ഹ്ലാ ത്തി​ന്‍റെ അ​സു​ല​ഭ​നി​മി​ഷ​ങ്ങ​ൾ​ക്കു വേ​ണ്ടി ഞാ​നെ​ഴു​തു​ന്നു. ആ ​സ്വാ​ത​ന്ത്യ​മാ​ണ് എ​ന്‍റെ അ​സ്തി​ത്വം. അ​തി​ല്ലെ​ങ്കി​ൽ ഞാ​ൻ കാ​നേ​ഷു​മാ​രി ക​ണ​ക്കി​ലെ ഒ​ര​ക്കം മാ​ത്രം" എം.​ടി. ഒ​രി​ക്ക​ൽ പ​റ​ഞ്ഞു.

ന​മു​ക്കു ന​ന്ദി​പ​റ​യാം. മ​ല​യാ​ള​ത്തി​ന്‍റെ വ​ര​പ്ര​സാ​ദ​ത്തി​ന്, മ​ഹാ​പൂ​ണ്യ ത്തി​ന്. പി​ന്നി​ട്ട പാ​ത​യി​ലെ​വി​ടെ​യോ ഒ​രു വ​ഴി​ത്തി​രി​വി​ൽ, മു​ന്നി​ൽ വ​ന്നു നി​ന്ന അ​ന​ർ​ഘ​നി​മി​ഷ​ങ്ങ​ൾ​ക്ക്....

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.