ക​ർ​ക്കി​ട​ക​വും ക​ഥാ​കാ​ര​നും
Wednesday, December 25, 2024 10:18 PM IST
കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും പെ​യ്‌​തി​റ​ങ്ങു​ന്ന പ​ട്ടി​ണി​യു​മു​ള്ള ക​ർ​ക്കി​ട​ക​ത്തി​ലാ​യി​രു​ന്നു എം.​ടി​യു​ടെ ജ​ന​നം. ഉ​ത്ര​ട്ടാ​തി ന​ക്ഷ​ത്രം.

ക​ർ​ക്കി​ട​ക​ത്തി​ൽ പി​റ​ന്ന​വ​നു പി​റ​ന്നാ​ളാ​ഘോ​ഷ​മി​ല്ല. എ​ന്നാ​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് ഈ ​ബാ​ല​നു വ​ല്ലാ​ത്ത മോ​ഹം. അ​ങ്ങ​നെ താ​ൻ ആ​ഘോ​ഷി​ച്ച ഒ​രു പി​റ​ന്നാ​ളി​ന്‍റെ ക​ഥ എം.​ടി പ​റ​ഞ്ഞ​പ്പോ​ൾ... (1996 ജ​നു​വ​രി 20ന് ​ദീ​പി​ക​യോ​ട് പ​ങ്കു​വ​ച്ച അ​നു​ഭ​വ​കു​റി​പ്പി​ൽ​നി​ന്ന്...)

ഒ​രു ക​ർ​ക്കി​ട​കം കൂ​ടി ക​ട​ന്നു​പോ​കു​ന്നു.

"ക​ർ​ക്കി​ട​ക'​മെ​ന്ന പേ​രി​ൽ ഞാ​ൻ മു​മ്പ് ഒ​രു ക​ഥ എ​ഴു​തി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ​വ​ച്ച ചോ​റു​ത​ന്നെ ക​ഷ്‌​ടി​യാ യി​രി​ക്കെ, അ​ച്ഛ​ന്‍റെ നാ​ടാ​യ വ​ന്നേ​രി​യി​ൽ നി​ന്ന് വി​രു​ന്നു​വ​ന്ന ഒ​രാ​ളെ അ​മ്മ വി​സ്ത​രി​ച്ച് സ​ൽ​ക്ക​രി​ക്കു​ന്ന​തും അ​വ​സാ​നം താ​ന​ട​ക്ക​മു​ള്ള​വ​ർ ക​ഞ്ഞി വെ​ള്ളം കു​ടി​ച്ച് കി​ട​ക്കേ​ണ്ടി​വ​ന്ന​തു​മാ​ണ് ക​ഥ. കൊ​ല്ല​ത്തോ​ടു കൊ​ല്ലം ഉ​ണ്ണാ​ൻ വേ​ണ്ട നെ​ല്ലി​ല്ലാ​ക്കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ർ​ക്കി​ട​കം എ​ന്നും ഒ​രു ദുഃ​ഖ​സ്വ‌​പ്ന​മാ​ണ്.

വി​രി​പ്പ് നെ​ല്ല് വി​ള​യു​ന്ന​ത് നോ​ക്കി ന​ട​ക്കാ​റു​ള്ള കു​ട്ടി​ക​ൾ​ക്കു​കൂ​ടി കൊ​യ്ത്ത് എ​ന്നാ​യി​രി​ക്കു​മെ​ന്ന് സു​മാ​ർ അ​റി​യാം. അ​വ​രും മ​ന​സി​ൽ ക​ണ​ക്കു കൂ​ട്ടി കാ​ത്തി​രി​ക്കും.

ക​ർ​ക്കി​ട​ക​ത്തി​ൽ ഒ​രു വി​രു​ന്നു​കാ​ര​ന്‍റെ കു​ട വ​യ​ൽ​വ​ര​മ്പ​ത്തു​ക​ണ്ടാ​ൽ വീ​ട്ടി​ലു​ള്ള​വ​രു​ടെ വ​യ​റ്റി​ൽ തീ​യാ​ളു​ന്നു. “ക​ർ​ക്കി​ട​ക'​ത്തി​ലെ ശ​ങ്കു​ണ്ണി​യേ​ട്ട​നെ കാ​ണു​മ്പോ​ൾ ഇ​പ്പോ​ഴും എ​നി​ക്ക് ജാ​ള്യ​ത തോ​ന്നും. പേ​രു​മാ​റ്റി എ​ഴു​താ​മാ​യി​രു​ന്നു. എ​ഴു​തു​മ്പോ​ൾ അ​ങ്ങി​നെ വ​ന്നു​പോ​യി. എ​ന്‍റെ മ​രു​മ​ക്ക​ൾ ഗീ​ത​യും കൃ​ഷ്ണ​നും ഒ​രി​ക്ക​ൽ ക​ഥ വി​സ്തരി​ച്ച് ശ​ങ്കു​ണ്ണി​യേ​ട്ട​ന് വാ​യി​ച്ചു​കൊ​ടു​ത്തു എ​ന്നു കേ​ട്ട​പ്പോ​ൾ മു​ത​ൽ​ക്കാ​ണ് ജാ​ള്യ​ത.

ക​ർ​ക്കി​ട​ക​ത്തി​ൽ പി​റ​ന്നു​പോ​യ​വ​ന് പി​റ​ന്നാ​ളാ​ഘോ​ഷ​ങ്ങ​ളി​ല്ല. അ​തി​നു​ള്ള നെ​ല്ലോ അ​രി​യോ കാ​ണി​ല്ല. ആ​ഘോ​ഷ​മെ​ന്നാ​ൽ ചോ​റും പാ​യ​സ​വും ഉ​ണ്ടാ​വ​ലാ​ണ്. "ഒ​രു പി​റ​ന്നാ​ളി​ന്‍റെ ഓ​ർ​മ'​യി​ലെ കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ എ​ന്ന കു​ട്ടി ഞാ​ന​ല്ല. അ​തി​ന്‍റെ കാ​ലം പി​ന്നെ​യും പി​റ​കി​ലാ​ണ്. പ്ര​താ​പി​യാ​യ ഒ​രു വ​ലി​യ​മ്മാ​വ​ന്‍റെ ക​ർ​ക്ക​ശ​മാ​യ വാ​ഴ്ച്ച​ക്കാ​ല​ത്തെ​പ്പ​റ്റി അ​മ്മ​യും മ​റ്റും പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു. പ​ക്ഷേ, പി​റ​ന്നാളാ​ഘോ​ഷ​മി​ല്ലാ​ത്ത​തി​ൽ കു​ഞ്ഞി​ക്കൃ​ഷ്ണ​നു തോ​ന്നി​യ സ​ങ്ക​ടം എ​ന്‍റേ​തു​ത​ന്നെ​യാ​യി​രു​ന്നു.

കു​ഞ്ഞി​ക്കൃ​ഷ്ണ​നെ​പ്പോ​ലെ ധൈ​ര്യ​മ​വ​ലം​ബി​ച്ച് ഒ​രു പി​റ​ന്നാ​ൾ സ​ദ്യ എ​നി​ക്കും വേ​ണ​മെ​ന്ന് അ​മ്മ​യോ​ട് പ​റ​ഞ്ഞു. അ​ട​ക്കി​ഭ​രി​ക്കു​ന്ന ഒ​ര​മ്മാ​വ​ന്‍റെ വാ​ഴ്ച്ചയൊ​ന്നു​മി​ല്ല. കു​ടും​ബം ഭ​രി​ക്കുന്ന​ത് അ​മ്മ ത​ന്നെ. പ​ക്ഷേ വീ​ട്ടി​ൽ നെ​ല്ലി​ല്ല, കാ​ശി​ല്ല. അ​മ്മ എ​ങ്ങി​നെ​യോ മൂ​ന്നു​റു​പ്പി​ക​യു​ണ്ടാ​ക്കി. ഇ​ല്ല​ത്തു​നി​ന്നാ​ണോ വെ​ട്ട​ത്ത് അ​ച്യു​ത​ൻ​നാ​യ​രു​ടെ വീ​ട്ടി​ൽ നി​ന്നാ​ണോ എ​ന്നോ​ർ​മ​യി​ല്ല.

ഒ​രു പ​റ നെ​ല്ല് വ​ന്ന​പ്പോ​ൾ ഉ​ച്ച​യാ​യി​രി​ക്കു​ന്നു മ​ഴ. വ​റു​ത്തു കു​ത്തു​ക എ​ന്ന ഒ​രു സ​മ്പ്ര​ദാ​യ​മു​ണ്ട് നാ​ട്ടി​ൻ​പു​റ​ത്ത്. പു​ഴു​ങ്ങി​യു​ണ​ക്കി കു​ത്തി അ​രി​യാ​ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത​പ്പോ​ൾ അ​റ്റ കൈ​യ്ക്ക് മാ​ത്രം ചെ​യ്യു​ന്ന​താ​ണ​ത്.

അ​ശ്രീ​ക​ര​മാ​ണെ​ന്ന് കൃ​ഷി​ക്കാ​ർ പ​റ​യും. നി​വൃ​ത്തി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​മ്മ അ​ത് ചെ​യ്തു. ചോ​റാ​യ​പ്പോ​ൾ ഏ​ക​ദേ​ശം നാ​ലു​മ​ണി. വി​ശ​പ്പു കെ​ട്ടു പോ​യി​രു​ന്നു. വി​ശ​പ്പു കെ​ട്ട​ശേ​ഷം ചോ​റ് മു​ന്നി​ൽ​വ​ന്ന പോ​ലെ, ആ​ഗ്ര​ഹി​ച്ച പ​ല​തും വൈ​കി, താ​ല്പ‌​ര്യം തീ​രെ ന​ശി​ച്ച​ശേ​ഷം മൂ​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ജീ​വി​ത​ത്തി​ലി​ങ്ങോ​ളം. അ​ന്ത​ർ​ദ​ശ​യു​ടെ സ്വാ​ധീ​നം നീ​ണ്ടു​പോ​യി​ക്കൊ​ണ്ട് ഇ​രു​ന്നു.

"ക​ർ​ക്കി​ട​ക'​വും 'പി​റ​ന്നാ​ളി​ന്‍റെ ഓ​ർ​മ'​യും 'കാ​ല'​ത്തി​ലെ സേ​തു​വി​ന്‍റെ കൗ​മാ​ര​വും ഒ​ക്കെ ഓ​ർ​മി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ഒ​രി​ക്ക​ൽ എ​ന്‍റെ ചെ​റി​യ​മ്മ​യോ​ട് കു​ട്ടി​ക്കാ​ല​ത്തെ എ​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ളെ​പ്പ​റ്റി കോ​വി​ല​ൻ ചോ​ദി​ച്ചു​വ​ത്രെ. അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​വി​ല​ൻ കൂ​ട​ല്ലൂ​രി​ൽ വ​ന്നു, കു​ന്നി​ൻ​പു​റ​ത്തെ വീ​ട്ടി​ൽ ചെ​റി​യ​മ്മ​യേ​യും മ​റ്റും ക​ണ്ടു എ​ന്ന് ചെ​റി​യ​മ്മ​യു​ടെ മ​ക​ൻ ര​വി എ​ഴു​തി. കോ​വി​ല​ൻ ആ​രാ​ണ് എ​ന്നൊ​ന്നും ചെ​റി​യ​മ്മ​യ്ക്ക​റി​യി​ല്ല. എ​ന്‍റെ കൃ​തി​ക​ളെ​പ്പ​റ്റി ചി​ല ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​വ​രും ചെ​റി​യ​മ്മ​യെ ക​ണ്ടി​ട്ടു​ണ്ട്.

പി​ന്നീ​ടൊ​രി​ക്ക​ൽ നാ​ട്ടി​ൽ ചെ​ന്നപ്പോ​ൾ ചെ​റി​യ​മ്മ​യോ​ട് ചോ​ദി​ച്ചു: "ഇ​വി​ടെ കോ​വി​ല​ൻ വ​ന്നി​രു​ന്നു എ​ന്ന് കേ​ട്ട​ല്ലോ ചെ​റി​യ​മ്മേ" "ആ​രൊ​ക്കെ​യോ വ​ന്നി​രു​ന്നു".

“എ​ന്നി​ട്ട്? എ​ന്തൊ​ക്കെ ചോ​ദി​ച്ചു?""​നീ​യ് കു​ട്ടി​ക്കാ​ല​ത്ത് ക​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ, ന​മ്മ​ള് ബു​ദ്ധി​മു​ട്ടി​യി​ട്ടു​ണ്ടോ എ​ന്നൊ​ക്കെ ചോ​ദി​ച്ചു.".

"ചെ​റി​യ​മ്മ എ​ന്തു പ​റ​ഞ്ഞു?'

"അ​സ​ലാ​യി ! ഞാ​ൻ പ​റ​ഞ്ഞു, എ​ന്തു ക​ഷ്ട​പ്പാ​ട്! ഒ​രു ക​ഷ്ട​പ്പാ​ടും ഉ​ണ്ടാ​യി​ട്ടി​ല്ല"

ചെ​റി​യ​മ്മ അ​ങ്ങി​നെ പ​റ​ഞ്ഞി​ല്ലെ​ങ്കി​ലേ ഞാ​ന​ത്ഭു​ത​പ്പെ​ടൂ. പു​മാ​ൻ തോ​ടു മൂ​ത​ൽ കൈ​ത​ക്കാ​ടു​വ​രെ നി​ല​മു​ണ്ടാ​യി​രു​ന്ന ഏ​തോ ഒ​രു വി​ദൂ​ര​ഭൂ​ത​കാ​ലം ചെ​റി​യ​മ്മ​യു​ടെ മ​ന​സ്സി​ൽ ഇ​ന്നും ഉ​ണ്ട്. അ​മ്മ​യു​ടെ മ​ന​സി​ലും ഉ​ണ്ടാ​യി​രു​ന്നു. അ​തു കൊ​ണ്ടാ​ണ​ല്ലോ, വി​രു​ന്നു​കാ​ര​ൻ എ​ത്തി​യ​പ്പോ​ൾ അ​ക​ത്തു​നി​ന്ന് മീ​നാക്ഷി​യേ​ട​ത്തി പി​റു​പി​റു​ക്കു​ന്ന​തു കേ​ട്ട​പ്പോ​ൾ അ​മ്മ പ​റ​ഞ്ഞ​ത്: “മി​ണ്ട​ല്ലെ​ടി ഒ​രു​മ്പെ​ട്ടോ​ളേ? അ​വ​നോ​ന്‍റെ ഇ​ല്ലാ​യ്മ അ​വ​നോ​ൻ അ​റി​ഞ്ഞാ​ൽ മ​തി",

ഗ്രാ​മ​ത്തി​ലെ ക​ർ​ക്കി​ട​കം അ​ന്ന് എ​ന്‍റെ അ​മ്മ​യെ​പ്പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു. മൂ​ടി​ക്കെ​ട്ടി നി​ൽ​ക്കും, കോ​രി​ച്ചൊ​രി​യും, പൊ​ടു​ന്ന​നെ ദുഃ​ഖം മ​റ​ന്ന ചി​രി​പോ​ലെ വെ​യി​ൽ പ​ര​ക്കു​ക​യും ചെ​യ്യും. അ​ന്ന​ത്തെ ക​ർ​ക്കി​ട​ക​ത്തി​ന് ചാ​ക്ക​രി തി​ള​യ്ക്കു​ന്ന ഗ​ന്ധ​മാ​യി​രു​ന്നു. ന​ന​വു​ണ​ങ്ങാ​ത്ത ജ​ഗ​ന്ന​ഥ​ൻ തു​ണി​യു​ടെ നി​റ​വും.

RELATED NEWS