പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ സ്‌​കൂ​ൾ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ; ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
Tuesday, December 24, 2024 10:51 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ സ്‌​കൂ​ൾ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. ത​ത്ത​മം​ഗ​ലം ചെ​ന്താ​മ​ര ന​ഗ​ർ ജി​ബി യു​പി സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ പു​ൽ​ക്കൂ​ട് ന​ശി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലും, ന​ല്ലേ​പ്പി​ള്ളി ഗ​വ. യു.​പി സ്‌​കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നോ​ട്ടീ​സ​യ​ച്ചു.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് 15 ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ. റ​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. ത​ത്ത​മം​ഗ​ലം ചെ​ന്താ​മ​ര ന​ഗ​ർ ജി.​ബി യു.​പി സ്‌​കൂ​ളി​ലെ ഓ​ഫീ​സ് മു​റി​യോ​ട് ചേ​ർ​ന്നു​ള്ള സ്റ്റേ​ജി​ൽ സ്ഥാ​പി​ച്ച പു​ൽ​ക്കൂ​ടാ​ണ് ത​ക​ർ​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പു​ൽ​ക്കൂ​ട് ഒ​രു​ക്കി​യ​ത്. ശ​നി​യാ​ഴ്ച അ​ധ്യാ​പ​ക​ർ എ​ത്തി​യ​പ്പോ​ഴും യാ​തൊ​രു കു​ഴ​പ്പ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​മ്പ് ഗ്രി​ല്ലി​ന​ക​ത്ത് സ്ഥാ​പി​ച്ച പു​ൽ​ക്കൂ​ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

ന​ല്ലേ​പ്പി​ള്ളി ഗ​വ. യു.​പി സ്‌​കൂ​ളി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ ഒ​രു സം​ഘം അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും
ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും അ​സ​ഭ്യം പ​റ​ഞ്ഞും അ​ക്ര​മം ന​ട​ത്തു​ക​യു​മു​ണ്ടാ​യി.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണെ​ന്നും ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ എ. ​എ. റ​ഷീ​ദ് പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ മേ​ലി​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്ക് ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.