ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദം; ഷു​ഹൈ​ബ് ക്രൈം ​ബ്രാ​ഞ്ചി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി​ല്ല
Tuesday, December 24, 2024 1:48 PM IST
തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ എം.​എ​സ്. സൊ​ല്യൂ​ഷ​ൻ​സ് സി​ഇ​ഒ എം. ​ഷു​ഹൈ​ബ് ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി​ല്ല. ഇ​ന്ന് 11ന് ​ഹാ​ജ​രാ​വാ​ൻ ആ​യി​രു​ന്നു ഷു​ഹൈ​ബി​നോ​ട് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഷു​ഹൈ​ബി​നൊ​പ്പം ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി​ല്ല. മ​റ്റ​ന്നാ​ൾ ഹാ​ജ​രാ​കാ​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​ല​വി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ഷു​ഹൈ​ബി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ നീ​ക്കം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് ക്രൈം​ബ്രാ​ഞ്ച്. ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം 26ലേ​ക്ക് മാ​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.