ത​ല കീ​ഴാ​യി ഓ​ട​യി​ൽ വീ​ണു; സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Tuesday, December 24, 2024 12:57 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഓ​ട​യി​ൽ ത​ല​കീ​ഴാ​യി വീ​ണ് സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നെ​യ്യാ​റ്റി​ൻ​ക​ര പു​ല്ല​ന്തേ​രി സ്വ​ദേ​ശി ലീ​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ കു​ന്ന​ത്തു​കാ​ലി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ലീ​ല​യെ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ലീ​ല. ഇ​വി​ടെ ഓ​ട നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡി​ൽ ക​ല്ലി​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. ന​ട​ക്കു​ന്ന​തി​നി​ടെ ഈ ​ക​ല്ലി​ൽ കാ​ൽ ത​ട്ടി ത​ല​കീ​ഴാ​യി ഓ​ട​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര​ട​ക്കം ചേ​ർ​ന്നാ​ണ് ലീ​ല​യെ കു​ഴി​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന അ​മ​ര​വി​ള കാ​ര​ക്കോ​ണം റോ​ഡി​ന്‍റെ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​രോ​പ​ണം നി​ല​വി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.