എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു
Tuesday, December 24, 2024 9:15 AM IST
സാ​ഹി​ത്യ​കാ​ര​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് നേ​രി​യ രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കാ​ര്‍​ഡി​യോ​ള​ജി ഡോ​ക്ടേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തിന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എം​ടി. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് എം.​ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ക​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യു​മാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ കു​ടും​ബ​ത്തെ ഫോ​ണി​ല്‍ വി​ളി​ച്ച് ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു. എം.​ടി​യു​ടെ മ​ക​ള്‍ അ​ശ്വ​തി​യു​മാ​യി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി സം​സാ​രി​ച്ചു.

ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള, മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന്‍, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ജെ. ​ചി​ഞ്ചു​റാ​ണി, രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്‍​മാ​ര്‍, സി​നി​മ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.