ഭ​ക്ഷ്യ​വി​ഷ​ബാ​ധ; കാ​ക്ക​നാ​ട്ടെ എ​ൻ​സി​സി ക്യാം​പ് പി​രി​ച്ച് വി​ട്ടു
Tuesday, December 24, 2024 6:56 AM IST
കൊ​ച്ചി: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർന്ന് ​എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ടെ എ​ൻ​സി​സി ക്യാം​പ് പി​രി​ച്ച് വി​ട്ടു. ക്യാം​പി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച 70 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​വേ​ശി​പ്പി​ച്ച 70 ഓ​ളം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കാ​ക്ക​നാ​ട് കെ​എം​എം കോ​ളേ​ജി​ലെ എ​ൻ​സി​സി ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യ​ത്. എ​ൻ​സി​സി 21 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ൽ അ​റു​ന്നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് അ​സ്വ​സ്ഥ​ത തു​ട​ങ്ങി​യ​തെ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​ക​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

ഈ ​മാ​സം 20നാ​ണ് ക്യാ​മ്പ് തു​ട​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​ട്ടേ​റെ പേ​ർ ക്ഷീ​ണി​ത​രാ​യി ത​ള​ർ​ന്നു​വീ​ണു. കൂ​ടു​ത​ൽ പേ​ർ​ക്കും ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യാ​ണ്. ചി​ല​ർ​ക്ക് ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു.

അ​തേ​സ​മ​യം സീ​നി​യ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ടി​ച്ചെ​ന്ന് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി അ​റി​യി​ച്ചു. എ​ന്നാ​ൽ ക്യാം​പി​നോ​ട് താ​ത്പ​ര്യ​കു​റ​വു​ള്ള ഒ​രു വി​ഭാ​ഗം കു​ട്ടി​ക​ൾ അ​നാ​വ​ശ്യ​മാ​യി ഉ​ണ്ടാ​ക്കി​യ പ്ര​ശ്ന​മെ​ന്നാ​ണ് മ​റു​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.