വി​ജ​യ​രാ​ഘ​വ​ൻ വോ​ട്ട് കു​റ‍​ഞ്ഞ​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​ൻ വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു: എം.​ടി ര​മേ​ശ്
Monday, December 23, 2024 4:04 AM IST
തി​രു​വ​ന​ന്ത​പു​രം: ഉപതെരഞ്ഞെടുപ്പിൽ വോ​ട്ട് കു​റ‍​ഞ്ഞ​തി​ന്‍റെ ജാ​ള്യ​ത മ​റ​യ്ക്കാ​ൻ വി​ല​കു​റ​ഞ്ഞ ആ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന വി​ജ​യ​രാ​ഘ​വ​ന് ന​ല്ല ബു​ദ്ധി ഉ​പ​ദേ​ശി​ച്ച് കൊ​ടു​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​വ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി ര​മേ​ശ്.

എ. ​വി​ജ​യ​രാ​ഘ​വ​ന് അ​ടി​യ​ന്ത​ര​മാ​യി ക​ണ​ക്ക് ട്യൂ​ഷ​ന്‍ ടീ​ച്ച​റെ ഏ​ര്‍​പ്പെ​ടു​ത്തി കൊ​ടു​ക്ക​ണം. വ​യ​നാ​ട്ടി​ൽ വ​ലി​യ തോ​തി​ൽ സി​പി​എ​മ്മി​ന്‍റെ വോ​ട്ടാ​ണ് കു​റ‍​ഞ്ഞി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് 70,000 വോ​ട്ടു​ക​ള്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്.

അ​ത് എ​വി​ടെ പോ​യി എ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ ഉ​ത്ത​രം പ​റ​യ​ട്ടെ. ആ ​വോ​ട്ടി​ന്‍റെ ക​ണ​ക്ക് സി​പി​എം നേ​താ​ക്ക​ന്മാ​ർ വി​ജ​യ​രാ​ഘ​വ​നെ പ​ഠി​പ്പി​ച്ച​തി​നു​ശേ​ഷം ഞ​ങ്ങ​ളു​ടെ ക​ണ​ക്ക് വി​ജ​യ​രാ​ഘ​വ​ന് ഞ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

RELATED NEWS