അ​ഭി​മാ​നം​കാ​ത്ത് പെ​ൺ​പ​ട; പ്ര​ഥ​മ അ​ണ്ട​ർ-19 വ​നി​താ ഏ​ഷ്യാ​ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്തു
Sunday, December 22, 2024 11:57 AM IST
ക്വാ​ലാ​ലം​പു​ർ: പ്ര​ഥ​മ ഐ​സി​സി അ​ണ്ട​ർ 19 വ​നി​താ ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് കി​രീ​ടം ഇ​ന്ത്യ​യ്ക്ക്. ക്വാ​ലാ​ലം​പൂ​രി​ലെ ബ​യ്യൂ​മാ​സ് ഓ​വ​ലി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ 41 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​ൻ കൗ​മാ​ര​വ​നി​ത​ക​ൾ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 118 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് 18.3 ഓ​വ​റി​ൽ 76 റ​ൺ​സി​നു പു​റ​ത്താ​യി. 17 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​യു​ഷി ശു​ക്ല​യും ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ പ​രു​ണി​യ സി​സോ​ദി​യ​യും സോ​നം യാ​ദ​വു​മാ​ണ് ബം​ഗ്ലാ പ​ട​യെ ത​ക​ർ​ത്ത​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 117 റ​ൺ​സെ​ടു​ത്ത​ത്. 47 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ര​ണ്ട് സി​ക്‌​സും സ​ഹി​തം 52 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ഗോം​ഗാ​ദി തൃ​ഷ​യാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. എ​ന്നാ​ൽ, നാ​യ​ക​ൻ നി​ക്കി പ്ര​സാ​ദ് (12), മി​ഥി​ല വി​നോ​ദ് (17), ആ​യു​ഷി ശു​ക്ല (10) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും ക​ട​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ‌ സ്കോ​ർ 117 റ​ൺ​സി​ൽ ഒ​തു​ങ്ങി​യ​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി 31 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഫ​ർ​ജാ​ന ഈ​സ്മി​ൻ ആ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. നി​ഷി​ത അ​ക്ത​ർ നി​ഷി ര​ണ്ട് നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

കു​ഞ്ഞ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നും പ​ക്ഷേ കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ‌ ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്ന​തോ​ടെ ബം​ഗ്ലാ വ​നി​ത​ക​ൾ പ​ത​റി.

22 റ​ൺ​സെ​ടു​ത്ത ജു​വൈ​രി​യ ഫെ​ർ​ദൗ​സാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​ർ‌ ഫ​ഹോ​മി​ദ ചോ​യ 18 റ​ൺ​സെ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും ക​ട​ക്കാ​നാ​യി​ല്ല. ഒ​രു ഘ​ട്ട​ത്തി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 44 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്ന അ​വ​ർ​ക്ക് 40 പ​ന്തു​ക​ൾ​ക്കി​ട​യി​ൽ 21 റ​ൺ​സി​നാ​ണ് അ​വ​സാ​ന ഏ​ഴ് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.