ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന് എ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സ് എ​ടു​ത്തു
Sunday, December 22, 2024 12:11 AM IST
കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന് എ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തു. കൊ​ച്ചി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം.​കെ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്സിം​ഗ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് എ​ടു​ത്ത​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ഡ്ജി​ക്ക് എ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ചി​ല​ർ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.