വിദ്യാർഥികൾ ലഹരി ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കണം: മന്ത്രി രാജേഷ്
Friday, December 20, 2024 9:36 PM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി പോ​ലും പു​തു​താ​യി ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​രോ​രു​ത്ത​രും സ​ജീ​വ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല, ഒ​രു പൗ​ര​നെ​ന്ന നി​ല​യി​ലും ര​ക്ഷാ​ക​ർ​ത്താ​വെ​ന്ന നി​ല​യി​ലും എ​ക്സൈ​സു​കാ​ർ​ക്കു വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ 2023 വ​ർ​ഷ​ത്തെ എ​ക്സൈ​സ് മെ​ഡ​ൽ വി​ത​ര​ണം സ്റ്റേ​റ്റ് എ​ക്സൈ​സ് അ​ക്കാ​ദ​മി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ക്സൈ​സ് വ​കു​പ്പി​ൽ പ്ര​ധാ​ന ത​സ്തി​ക​ക​ളി​ൽ നി​ല​വി​ൽ ഒ​ഴി​വു​ക​ളു​ണ്ടെ​ന്നും വ​കു​പ്പി​ലെ സീ​നി​യോ​റി​റ്റി ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ൽ ഒ​ന്പ​ത് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ​യും അ​ഞ്ച് അ​സി.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ​യും ഉ​ൾ​പ്പ​ടെ 150 ഓ​ളം ഒ​ഴി​വു​ക​ളാ​ണു​ള്ള​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ച​ട​ങ്ങി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ഡി​ജി​പി മ​ഹി​പാ​ൽ യാ​ദ​വ്, അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ കെ.​പ്ര​ദീ​പ്കു​മാ​ർ, കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ൽ. റോ​സി, കൗ​ണ്‍​സി​ല​ർ സാ​റാ​മ്മ റോ​ബ്സ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.