തൊ​ണ്ടി​മു​ത​ൽ കേ​സ്: ആ​ന്‍റ​ണി രാ​ജു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി; കേ​സ് തി​ങ്ക​ളാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി
Friday, December 20, 2024 1:03 PM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. നെ​ടു​മ​ങ്ങാ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലാ​ണ് ആ​ന്‍റ​ണി രാ​ജു ഹാ​ജ​രാ​യ​ത്.

കേ​സി​ന്‍റെ വി​ചാ​ര​ണ പു​ന​രാ​രം​ഭി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ൻ കോ​ട​തി ക്ല​ർ​ക്ക് കെ.​എ​സ്. ജോ​സും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

എം​പി​മാ​രും എം​എ​ൽ​എ​മാ​രും പ്ര​തി​ക​ളാ​യ കേ​സു​ക​ൾ വി​ചാ​ര​ണ ന​ട​ത്താ​ൻ പ്ര​ത്യേ​ക കോ​ട​തി​ക​ൾ ഉ​ണ്ടെ​ന്ന കാ​ര്യം ആ​ൻ​റ​ണി രാ​ജു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തെ​പ്പ​റ്റി സു​പ്രീം​കോ​ട​തി വി​ധി​ക​ൾ ഉ​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ സൂ​ചി​പ്പി​ച്ചു. ഇ​ത് വ്യ​ക്ത​മാ​ക്കി ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്നാ​ണ് കേ​സ് തി​ങ്ക​ളാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യ​ത്.

കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​ട​തി പ​രാ​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി കേ​സി​ൽ തു​ട​ർ​നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

1990ല്‍ ​ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​നെ ര​ക്ഷ​പെ​ടു​ത്താ​ന്‍ അ​ന്ന് ജൂ​ണി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​ണ് കേ​സ്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ അ​ടി​വ​സ്ത്രം കോ​ട​തി​യി​ല്‍​നി​ന്നെ​ടു​ത്ത് വെ​ട്ടി​ത​യ്ച്ച് പ്ര​തി​ക്ക് പാ​ക​മാ​കാ​ത്ത​വി​ധം തി​രി​കെ​വ​ച്ചെ​ന്നാ​ണ് കു​റ്റ​പ​ത്രം.

തൊ​ണ്ടി സെ​ക്ഷ​ന്‍ ക്ല​ര്‍​ക്ക് കെ.​എ​സ്. ജോ​സ് കൂ​ട്ടു​പ്ര​തി​യാ​ണ്. 1994ല്‍ ​തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. 2006ല്‍ ​ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ കു​റ്റ​പ​ത്രം ന​ല്‍​കി​യെ​ങ്കി​ലും വി​ചാ​ര​ണ ന​ട​ന്നി​ല്ല.

2023 മാ​ര്‍​ച്ച് 10ന് ​വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പു​ന​ര​ന്വേ​ഷ​ണ​ത്തി​നെ​തി​രെ ആ​ന്‍റ​ണി രാ​ജു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ല്‍ ത​ള്ളി​യ കോ​ട​തി ഒ​രു വ​ര്‍​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.