അ​ജി​ത്കു​മാ​റി​നെ ഡി​ജി​പി​യാ​ക്കു​ന്ന​ത് ഉ​ദ്ദി​ഷ്ട കാ​ര്യ​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​കാ​ര​സ്മ​ര​ണ: വി.​ഡി. സ​തീ​ശ​ൻ
Thursday, December 19, 2024 1:47 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ര്‍ അ​ജി​ത്കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം ഉ​ദ്ദി​ഷ്ട കാ​ര്യ​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​പ​കാ​ര​സ്മ​ര​ണ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​പ​ജാ​പ​ക​സം​ഘ​മാ​ണ് ഇ​പ്പോ​ഴും കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​യെ​ന്ന് സ​തീ​ശ​ന്‍ ആ​രോ​പി​ക്കു​ന്നു.

അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​ത്തി​ലു​ള്ള വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മെ തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ല്‍, ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച എ​ന്നി​വ​യി​ലും അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് എ​ല്ലാ ച​ട്ട​ങ്ങ​ളും ലം​ഘി​ച്ചാ​ണ് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി​യ​ത്.

ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്‍ തു​ട​ര​വെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടും സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​തെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ കൗ​ശ​ല​മാ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ മ​ന്ത്രി​മാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും എ​തി​ര്‍​പ്പു​യ​ർ​ന്ന​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് അ​ജി​ത്കു​മാ​റി​ന് ര​ക്ഷാ​ക​വ​ചം ഒ​രു​ക്കി​യ​ത്. പി​ണ​റാ​യി​യു​ടെ ദൂ​ത​നാ​യാ​ണ് ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള അ​ജി​ത്കു​മാ​റി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍.

അ​ജി​ത്കു​മാ​ര്‍ എ​ഡി​ജി​പി പ​ദ​വി​യി​ലി​രു​ന്ന് ചെ​യ്ത നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം പി​ണ​റാ​യി​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു എ​ന്ന​ത് അ​ടി​വ​ര​യി​ടു​ന്ന​തു കൂ​ടി​യാ​ണ് ഡി​ജി​പി സ്ഥാ​ന​മെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.