ര​ണ്ടാം​ദി​ന​വും സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്; ഒ​റ്റ​യ​ടി​ക്ക് 520 രൂ​പ കു​റ​ഞ്ഞു, വീ​ണ്ടും 57,000ല്‍ ​താ​ഴെ
Thursday, December 19, 2024 10:52 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്. പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,560 രൂ​പ​യി​ലും ഗ്രാ​മി​ന് 7,070 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല​യും ഗ്രാ​മി​ന് 50 രൂ​പ താ​ഴ്ന്ന് 5,840 രൂ​പ​യി​ലെ​ത്തി.

ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ കു​തി​ച്ചു​ക​യ​റി​യ സ്വ​ർ​ണ​മാ​ണ് ഈ ​വാ​രം താ​ഴേ​ക്കു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​വ​ന് 440 രൂ​പ​യും ശ​നി​യാ​ഴ്ച പ​വ​ന് 720 രൂ​പ​യും ഇ​ടി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു​ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം ചൊ​വ്വാ​ഴ്ച പ​വ​ന് 80 രൂ​പ ഉ​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് വി​ല താ​ഴേ​ക്കു​പോ​കു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 120 രൂ​പ കു​റ​ഞ്ഞു. ഇ​ന്ന​ത്തെ ഇ​ടി​വോ​ടെ ഈ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യി​ൽ സ്വ​ർ​ണം എ​ത്തി. ഒ​രാ​ഴ്ച​യ്ക്കി​ടെ പ​വ​ന് 1,720 രൂ​പ​യും ഗ്രാ​മി​ന് 215 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ര​ണ്ടി​ന് 56,720 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് വി​ല ഉ​യ​രു​ന്ന​താ​ണ് ക​ണ്ട​ത്. 12ന് 58,280 ​രൂ​പ​യി​ലെ​ത്തി​യ സ്വ​ർ​ണം ഈ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലേ​ക്കും എ​ത്തി.

ആ​ഗോ​ള വി​പ​ണി​യി​ലെ മാ​റ്റ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് കേ​ര​ള​ത്തി​ലും സ്വ​ർ​ണ​വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണം ഔ​ണ്‍​സി​ന് 2,586 ഡോ​ള​റി​ന് താ​ഴേ​ക്ക് വീ​ണെ​ങ്കി​ലും പി​ന്നീ​ട് അ​ല്‍​പ്പം ക​യ​റി 2612 ഡോ​ള​റി​ലെ​ത്തി. യു​എ​സ് കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​ന​യം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​ർ​ണ​വി​ല ഇ​ടി​ഞ്ഞ​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ വെ​ള്ളി​വി​ല​യി​ലും ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് ര​ണ്ടു​രൂ​പ കു​റ​ഞ്ഞ് 95 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.