മു​റി​ഞ്ഞ​ക​ൽ അ​പ​ക​ടം: മ​രി​ച്ച നാ​ലു പേ​രു​ടെ​യും സം​സ്കാ​രം ഇ​ന്ന്
Thursday, December 19, 2024 8:46 AM IST
പ​ത്ത​നം​തി​ട്ട: പി​എം റോ​ഡി​ൽ കോ​ന്നി മു​റി​ഞ്ഞ​ക​ല്ലി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ലു പേ​രു​ടെ​യും സം​സ്കാ​രം ഇ​ന്നു മ​ല്ല​ശേ​രി പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ക്കും. മ​ല്ല​ശേ​രി പു​ത്തേ​ത്തു തു​ണ്ടി​യി​ല്‍ മ​ത്താ​യി ഈ​പ്പ​ന്‍ (61), മ​ക​ന്‍ നി​ഖി​ല്‍ (30), മ​രു​മ​ക​ള്‍ അ​നു(26), അ​നു​വി​ന്‍റെ പി​താ​വ് പു​ത്ത​ന്‍​വി​ള കി​ഴ​ക്കേ​തി​ല്‍ ബി​ജു പി. ​ജോ​ര്‍​ജ് (56) എ​ന്നി​വ​രു​ടെ സം​സ്കാ​ര​മാ​ണ് ഇ​ന്ന് 12.30ന് ​ന​ട​ക്കു​ന്ന​ത്. ‌

മ​ത്താ​യി ഈ​പ്പ​ന്‍റെ​യും നി​ഖി​ലി​ന്‍റെ​യും അ​നു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദേ​വാ​ല​യ​ത്തി​ലെ ഒ​രു കു​ടും​ബ ക​ല്ല​റ​യി​ല്‍ അ​ട​ക്കം ചെ​യ്യും. ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം മ​റ്റൊ​രു ക​ല്ല​റ​യി​ലാ​യി​രി​ക്കും സം​സ്‌​ക​രി​ക്കു​ക. ഇ​ട​ത്തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ പു​റ​ത്തെ​ടു​ത്ത് വി​ലാ​പ​യാ​ത്ര​യാ​യി ഇ​രു​ഭ​വ​ന​ങ്ങ​ളി​ലും എ​ത്തി​ക്കും.

ഭ​വ​ന​ങ്ങ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടാ​കി​ല്ല. പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ വി​ട ചൊ​ല്ലും. രാ​വി​ലെ എ​ട്ടി​ന് പൂ​ങ്കാ​വ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​നം ആ​രം​ഭി​ക്കും. 11ന് ​പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ മൊ​ബൈ​ൽ മോ​ർ​ച്ച​റി​യി​ൽ​നി​ന്നു പു​റ​ത്തെ​ടു​ക്കും. 12ന് ​ദേ​വാ​ല​യ​ത്തി​നു​ള്ളി​ലെ​ത്തി​ച്ച് ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ലെ​ത്തി​ച്ച് അ​വ​സാ​ന​ഘ​ട്ട പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി സം​സ്ക​രി​ക്കും.

ന​വ​ദ​ന്പ​തി​ക​ളാ​യ നി​ഖി​ലും അ​നു​വും മ​ലേ​ഷ്യ​ൻ യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പി​താ​ക്ക​ന്മാ​രാ​യ മ​ത്താ​യി ഈ​പ്പ​നും ബി​ജു​വും. വീ​ട് എ​ത്തു​ന്ന​തി​ന് ഏ​ഴു കി​ലോ​മീ​റ്റ​റ​ക​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മൂ​ന്നു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നു പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​ന്നു ത​ന്നെ മ​രി​ച്ചു.

മ​ല്ല​ശേ​രി​യി​ലെ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലാ​യു​ണ്ടാ​യ ന​ഷ്ടം നാ​ട് ഒ​ന്നാ​കെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു​ള്ള ക്ര​മീ​ക​ര​ണം പൂ​ങ്കാ​വ് ഇ​ട​വ​ക​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.