പ്ര​തീ​ക്ഷ സ​ർ​ക്കാ​രി​ൽ; വീ​ണ്ടും ബ​സ് വാ​ങ്ങാ​ൻ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ശ്ര​മം
Wednesday, December 18, 2024 8:15 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: സ​ർ​ക്കാ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് വീ​ണ്ടും ബ​സ് വാ​ങ്ങാ​ൻ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ശ്ര​മം. ഇ​ത്ത​വ​ണ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി​ക്ക് കി​ട്ടാ​നു​ള്ള 63 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 230 ബ​സു​ക​ൾ വാ​ങ്ങാ​നാ​ണ് നീ​ക്കം. ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് 200 പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ വേ​ണ്ടി കെ​എ​സ്ആ​ർ​ടി​സി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. അ​ന്നും സ​ർ​ക്കാ​രി​ൽ നി​ന്നും പ്ലാ​ൻ ഫ​ണ്ട് ഇ​ന​ത്തി​ൽ 92 കോ​ടി കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ​ർ​ക്കാ​രി​ൽ നി​ന്നും പ​ണം കി​ട്ടാ​തെ വ​ന്ന​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ റ​ദ്ദ് ചെ​യ്യേ​ണ്ടി വ​ന്നു.

2016ന് ​ശേ​ഷം കെ​എ​സ്ആ​ർ​ടി​സി ഒ​റ്റ പു​തി​യ ബ​സു​ക​ൾ പോ​ലും വാ​ങ്ങി​യി​ട്ടി​ല്ല. ആ​കെ​യു​ള്ള 5,300-ൽ​പ്പ​രം ബ​സു​ക​ളി​ൽ ഏ​റി​യ​പ​ങ്കും കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണ്. കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഗ​താ​ഗ​ത​വ​കു​പ്പ് മ​ന്ത്രി​യാ​യ​ത് മു​ത​ൽ പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​താ​ണ്. പ​ക്ഷേ, ഇ​തു​വ​രെ കെ​എ​സ് ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സ് എ​ന്ന ആ​ഗ്ര​ഹം സാ​ധി​ച്ചി​ട്ടി​ല്ല.

ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വീ​തി​കു​റ​ഞ്ഞ വ​ള​വു​ക​ളു​ള്ള റോ​ഡു​ക​ളി​ലും സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ബ​സു​ക​ൾ വാ​ങ്ങാ​നാ​ണ് നീ​ക്കം. എ​ട്ട് മീ​റ്റ​ർ, 10 മീ​റ്റ​ർ, 12 മീ​റ്റ​ർ എ​ന്നീ നീ​ള​മു​ള്ള ബ​സു​ക​ളാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​ത്ത​രം ബ​സു​ക​ളി​ൽ ടി​വി ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

പ​ഴ​ക്കം ചെ​ന്ന ഓ​ർ​ഡി​ന​റി ബ​സു​ക​ൾ നി​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി പ​ക​രം പു​തി​യ ബ​സു​ക​ൾ ഓ​ടി​ക്കാ​നാ​ണ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ശ്ര​മം. ഇ​ത്ത​വ​ണ 63 കോ​ടി കി​ട്ടു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് വ​കു​പ്പും മ​ന്ത്രി​യും. പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​നു​ള്ള ടെ​ൻ​ഡ​ർ അ​ടു​ത്ത മാ​സം പ്ര​സി​ദ്ധീ​ക​രി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.