ആ​ദി​വാ​സി യു​വാ​വി​നെ കാ​റി​ൽ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വം: ര​ണ്ട് പ്ര​തി​ക​ള്‍ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന
പിടിയിലായ അഭിറാം, മുഹമ്മദ് അർഷാദ് (ഇടത്) പിടിയിലാകാനുള്ള പി.ടി.നബീൽ കമർ, കെ.വിഷ്ണു (വലത്)
Wednesday, December 18, 2024 7:42 PM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ൽ​പോ​യ ര​ണ്ടു​പേ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​രു​വ​രും സം​സ്ഥാ​നം വി​ട്ട​താ​യാ​ണ് സൂ​ച​ന.

പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ടി.​പി. ന​ബീ​ല്‍ ക​മ​ര്‍ (25), കെ.​വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​കാ​നു​ള്ള​ത്. ഇ​വ​ര്‍​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ​ച്ചി​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​റാം, മു​ഹ​മ്മ​ദ് അ​ര്‍​ഷാ​ദ് എ​ന്നി​വ​രെ ഈ ​മാ​സം 26 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

പ​രി​ക്കേ​റ്റ കൂ​ട​ല്‍​ക്ക​ട​വ് സ്വ​ദേ​ശി മാ​ത​ന്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. പ്ര​തി​ക​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് മാ​ത​ന്‍ പ്ര​തി​ക​രി​ച്ചു. കൂ​ട​ല്‍​ക​ട​വ് പ്ര​ദേ​ശ​ത്ത് ല​ഹ​രി ഉ​പ​യോ​ഗം ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

ഒ​രു മു​ന്‍ പ​രി​ച​യ​വു​മി​ല്ലാ​ത്ത​വ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ഈ ​സം​ഘം കൂ​ട​ല്‍​ക​ട​വി​ന് താ​ഴ്ഭാ​ഗ​ത്തും പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും മാ​ത​ന്‍ പ​റ​ഞ്ഞു. കാ​റി​ന്‍റെ ഡോ​റി​ന് ഉ​ള്ളി​ലൂ​ടെ കൈ​ചേ​ര്‍​ത്ത് പി​ടി​ച്ച് ത​ന്നെ റോ​ഡി​ലു​ടെ വ​ലി​ച്ച​ഴ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​ത​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.