അം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ചു; അ​മി​ത് ഷാ​യ്‌​ക്കെി​രേ പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം
Wednesday, December 18, 2024 12:31 PM IST
ന്യൂ​ഡ​ല്‍​ഹി: ആഭ്യന്തരമന്ത്രി അ​മി​ത് ഷാ ​ബി.​ആ​ര്‍.​അം​ബേ​ദ്ക​റെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പാ​ര്‍​ല​മെ​ന്‍റ് വ​ള​പ്പി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം. അം​ബേ​ദ്ക​ര്‍ ചി​ത്ര​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പി​ടി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം.

കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, വ​യ​നാ​ട് എം​പി പ്രി​യ​ങ്കാ ഗാ​ന്ധി, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​മി​ത് ഷാ​യ്‌​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ ലോ​ക്‌​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.‘​ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 75 വ​ര്‍​ഷ​ത്തെ മ​ഹ​ത്താ​യ യാ​ത്ര’ എ​ന്ന ച​ര്‍​ച്ച​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി ന​ല്‍​കു​ന്ന​തി​നി​ടെ​യാ​ണ് അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം. അം​ബേ​ദ്ക​റു​ടെ പേ​ര് പ​റ​യു​ന്ന​ത് കോ​ൺ​ഗ്ര​സി​നി​പ്പോ​ൾ ഫാ​ഷ​നാ​യി​ട്ടു​ണ്ട്. ഇ​ത്ര​യും ത​വ​ണ ദൈ​വ​നാ​മം ചൊ​ല്ലി​യി​രു​ന്നെ​ങ്കി​ൽ അ​വ​ർ​ക്ക് സ്വ​ർ​ഗ​ത്തി​ൽ പോ​കാ​മാ​യി​രു​ന്നെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.