വ​ൻ ത​ക​ർ​ച്ച​യോ​ടെ ഡി​ക്ല​യ​ർ ചെ​യ്ത് ഓ​സ്ട്രേ​ലി​യ; ഇ​ന്ത്യ​യ്ക്ക് ജ​യി​ക്കാ​ൻ 275
Wednesday, December 18, 2024 10:06 AM IST
ബ്രി​സ്ബേ​ൻ: ബോ​ർ​ഡ​ർ‌- ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യി​ക്കാ​ൻ 275 റ​ൺ​സ്. ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ ഏ​ഴി​ന് 89 റ​ൺ​സെ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തു. ടെ​സ്റ്റി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് 54 ഓ​വ​ർ കൂ​ടി ശേ​ഷി​ക്കേ ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റ് ചെ​യ്താ​ൽ മാ​ത്ര​മേ ഇ​ന്ത്യ​യ്ക്ക് വി​ജ​യി​ക്കാ​നാ​കൂ.

നേ​ര​ത്തെ ഇ​ന്ത്യ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 260 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഒ​മ്പ​തി​ന് 252 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഇ​ന്ത്യ​യ്ക്ക് ത​ലേ​ന്ന​ത്തെ സ്കോ​റി​നോ​ട് എ​ട്ടു റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

31 റ​ൺ​സെ​ടു​ത്ത ആ​കാ​ശ്ദീ​പി​നെ ഹെ​ഡി​ന്‍റെ പ​ന്തി​ൽ അ​ല​ക്സ് കാ​രി സ്റ്റം​പ് ചെ​യ്തു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന വി​ക്ക​റ്റി​ൽ മി​ക​ച്ച ചെ​റു​ത്തു​നി​ല്പ് ന​ട​ത്തി​യ ആ​കാ​ശ്ദീ​പാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ലെ മൂ​ന്നാ​മ​ത്തെ ടോ​പ് സ്കോ​റ​ർ. 10 റ​ൺ​സു​മാ​യി ബും​റ പു​റ​ത്താ​കാ​തെ നി​ന്നു. ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി പാ​റ്റ് ക​മ്മി​ൻ​സ് നാ​ലും മി​ച്ച​ൽ സ്റ്റാ​ർ​ക്ക് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

185 റ​ൺ​സ് ലീ​ഡു​മാ​യി ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സി​നും വ​ൻ ത​ക​ർ​ച്ച​യെ​യാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്. 89 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഏ​ഴു​വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. ന​ഥാ​ൻ മ​ക്സ്വീ​നി (നാ​ല്), ഉ​സ്മാ​ൻ ഖ​വാ​ജ (എ​ട്ട്), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (ഒ​ന്ന്), മി​ച്ച​ൽ മാ​ർ​ഷ് (ര​ണ്ട്), സ്റ്റീ​വ് സ്മി​ത്ത് (നാ​ല്), ട്രാ​വി​സ് ഹെ​ഡ് (17), പാ​റ്റ് ക​മ്മി​ൻ​സ് (22) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​തി​ൽ അ​ഞ്ചു​പേ​രെ​യും പി​ടി​ച്ചു പു​റ​ത്താ​ക്കി​യ​ത് വി​ക്ക​റ്റി​നു പി​ന്നി​ൽ ഋ​ഷ​ഭ് പ​ന്താ​ണ്.

വെ​റും 18 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു​വി​ക്ക​റ്റെ​ടു​ത്ത ജ​സ്പ്രീ​ത് ബും​റ​യും 28 റ​ൺ​സി​ന് ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​കാ​ശ് ദീ​പും 35 റ​ൺ​സി​ന് ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് സി​റാ​ജു​മാ​ണ് ഓ​സീ​സ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.

ഓ​സീ​സി​ന് 11 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യ​വി​ക്ക​റ്റാ​യി ഉ​സ്മാ​ൻ ഖ​വാ​ജ​യെ ന​ഷ്ട​മാ​യ​ത്. ബും​റ​യ്ക്കാ​യി​രു​ന്നു വി​ക്ക​റ്റ്. പി​ന്നാ​ലെ അ​ഞ്ചു റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ മാ​ർ​ന​സ് ല​ബു​ഷെ​യ്നെ വി​ക്ക​റ്റി​നു പി​ന്നി​ൽ ഋ​ഷ​ഭ് പ​ന്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് ബും​റ വീ​ണ്ടും പ്ര​ഹ​ര​മേ​ല്പി​ച്ചു. തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ ന​ഥാ​ൻ മ​ക്സ്വീ​നി​യെ പു​റ​ത്താ​ക്കി ആ​കാ​ശ് ദീ​പ് വ​ര​വ​റി​യി​ച്ചു. ഇ​തോ​ടെ മൂ​ന്നി​ന് 16 റ​ൺ​സെ​ന്ന നി​ല​യി​ൽ ആ​തി​ഥേ​യ​ർ പ​രു​ങ്ങി.

എ​ന്നാ​ൽ അ​തു​കൊ​ണ്ടും തീ​ർ​ന്നി​ല്ല. സ്കോ​ർ 28 റ​ൺ​സി​ൽ നി​ല്ക്കെ മി​ച്ച​ൽ മാ​ർ​ഷി​നെ​യും പ​ന്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് ആ​കാ​ശ്ദീ​പ് വീ​ണ്ടും ഞെ​ട്ടി​ച്ചു. പി​ന്നാ​ലെ എ​ത്തി​യ സ്റ്റീ​വ് സ്മി​ത്തി​നും പ​ന്തി​ന്‍റെ കൈ​ക​ളി​ലെ​ത്താ​നാ​യി​രു​ന്നു വി​ധി. മു​ഹ​മ്മ​ദ് സി​റാ​ജി​നാ​ണ് വി​ക്ക​റ്റ്.

തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച സെ​ഞ്ചു​റി വീ​ര​ൻ ട്രാ​വി​സ് ഹെ​ഡും അ​ല​ക്സ് കാ​രി​യും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ 27 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ സ്കോ​ർ 60 റ​ൺ​സി​ൽ നി​ല്ക്കെ ഹെ​ഡി​നെ പ​ന്തി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച് സി​റാ​ജ് വീ​ണ്ടും ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു.

പി​ന്നാ​ലെ നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സും അ​ല​ക്സ് കാ​രി​യും ചേ​ർ​ന്ന് 25 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. എ​ന്നാ​ൽ, 85 റ​ൺ​സി​ൽ ക​മ്മി​ൻ​സി​നെ പു​റ​ത്താ​ക്കി ബും​റ വീ​ണ്ടും ആ​ഞ്ഞ​ടി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ഓ​സീ​സ് ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.