ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ൽ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും
Tuesday, December 17, 2024 8:41 AM IST
ന്യൂ​ഡ​ൽ​ഹി: "ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്' ബി​ൽ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും. ലോ​ക്സ​ഭ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രേ​സ​മ​യം ന​ട​ത്തു​ന്ന​തി​നും ഡ​ൽ​ഹി, ജ​മ്മു കാ​ഷ്മീ​ർ, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രേ​സ​മ​യം ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ര​ണ്ടു ബി​ല്ലു​ക​ളാ​ണ് ലോ​ക്സ​ഭ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്.

കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ തി​ങ്ക​ളാ​ഴ്ച ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​രു​സ​ഭ​ക​ളി​ലും എ​ൻ​ഡി​എ​യ്ക്ക് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കി​ല്ല. ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ വ്യാ​ഴാ​ഴ്ച അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

ക​ര​ട് ബി​ല്ലു​ക​ൾ അ​നു​സ​രി​ച്ച്, ഒ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള ലോ​ക്സ​ഭ​യു​ടെ ആ​ദ്യ സി​റ്റിം​ഗി​ൽ രാ​ഷ്‌​ട്ര​പ​തി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന നി​ശ്ചി​ത തീ​യ​തി​യി​ൽ "ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’​പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഈ ​തീ​യ​തി​ക്കു​ശേ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ല്ലാ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളു​ടെ​യും കാ​ലാ​വ​ധി ലോ​ക്സ​ഭ​യു​ടെ മു​ഴു​വ​ൻ കാ​ലാ​വ​ധി​ക്കൊ​പ്പം അ​വ​സാ​നി​ക്കു​ക​യും അ​തു​വ​ഴി ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യും.

നി​ല​വി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​ങ്ങ​ളി​ലെ​ല്ലാം ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടു​ള്ള സ​മ​ഗ്ര​മാ​യ ഒ​റ്റ നി​യ​മം ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ബി​ല്ലാ​കും അ​വ​ത​രി​പ്പി​ക്കു​ക. 2029 ഓ​ടെ രാ​ജ്യ​ത്ത് നി​യ​മ​സ​ഭ, പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​റ്റ​ത്ത​വ​ണ​യാ​ക്കാ​നാ​ണ് ബി​ല്ലി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

‘ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യെ ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ടി​ക്ക​ടി തെ​ര​ഞ്ഞെ​ടു​പ്പു വ​രു​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​ക്ക് വി​ഘാ​ത​മാ​കു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ലോ​ക്‌​സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു​മി​ച്ചു ന​ട​ത്തും. തു​ട​ർ​ന്ന് നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ഒ​റ്റ​യ​ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. ഈ​കാ​ര്യ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച് സ​മി​തി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.