ന​ട​ൻ മു​ഷ്താ​ഖ് മു​ഹ​മ്മ​ദ് ഖാ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ന​ട​ൻ ശ​ക്തി ക​പൂ​റി​നെ​യും ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
Monday, December 16, 2024 7:32 AM IST
ല​ക്നോ: ന​ട​ൻ മു​ഷ്താ​ഖ് മു​ഹ​മ്മ​ദ് ഖാ​നെ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്‌​നോ​ർ ജി​ല്ല​യി​ൽ ബ​ന്ദി​യാ​ക്കി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഘം ന​ട​ൻ ശ​ക്തി ക​പൂ​റി​നെ​യും ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ, ആ​റ് പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ബി​ജ്‌​നോ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

ബി​ജ്‌​നോ​ർ സ്വ​ദേ​ശി​യാ​യ റി​ക്കി എ​ന്ന സ​ർ​ത്ത​ക് ചൗ​ധ​രി, സാ​ഹി​ബാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ സാ​ബി​യു​ദ്ദീ​ൻ എ​ന്ന സെ​ബി, അ​സിം അ​ഹ​മ്മ​ദ്, ശ​ശാ​ങ്ക് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ.

ഇ​വ​രി​ൽ സ​ർ​ത്ത​ക് ചൗ​ധ​രി മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മു​ൻ കൗ​ൺ​സി​ല​ർ കൂ​ടി​യാ​ണ്. പ്ര​തി​ക​ളി​ൽ നി​ന്ന് 1.04 ല​ക്ഷം രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​റ്റ് ആ​റ് പ്ര​തി​ക​ളാ​യ ല​വി, ആ​കാ​ശ്, ശി​വ, അ​ർ​ജു​ൻ, അ​ങ്കി​ത്, ശു​ഭം എ​ന്നി​വ​ർ​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ക്ഷ​ണി​ച്ചാ​ണ് സം​ഘം മു​ഷ്താ​ഖി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. സം​ഘ​ത്ത​ല​വ​ൻ ല​വി എ​ന്ന രാ​ഹു​ൽ സൈ​നി ഒ​ക്ടോ​ബ​ർ 15ന് ​മു​ൻ​കൂ​റാ​യി 25,000 രൂ​പ​യും വി​മാ​ന ടി​ക്ക​റ്റും ന​ൽ​കി.

ന​വം​ബ​ർ 20ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഷ്താ​ഖി​നെ ഒ​രു കാ​ബ് ഡ്രൈ​വ​ർ മീ​റ​റ്റി​നും ഡ​ൽ​ഹി​ക്കും ഇ​ട​യി​ലു​ള്ള ശി​ക​ഞ്ജി ഷോ​പ്പി​ൽ എ​ത്തി​ച്ചു. അ​വി​ടെ​വ​ച്ച് സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ വേ​റൊ​രു വാ​ഹ​ന​ത്തി​ൽ ബ​ല​മാ​യി ക​യ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് രാ​ഹു​ൽ സൈ​നി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് ത​ട​വി​ലാ​ക്കി. രാ​ത്രി സം​ഘ​ത്തി​ലു​ള്ള​വ​ർ മ​ദ്യ​പി​ച്ച് ഉ​റ​ങ്ങു​ന്ന​തി​നി​ടെ മു​ഷ്താ​ഖ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന​കം സം​ഘം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പാ​സ്വേ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പി​റ്റേ​ദി​വ​സം സം​ഘം മു​ഷ്താ​ഖി​ന്‍റെ അ​ക്കൗ​ണ്ടി​നി​ന്ന് 2.2 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ചു. ഇ​വ​രി​ൽ​നി​ന്ന് 1.04 ല​ക്ഷം രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.