അ​ക്ഷ​ര​ന​ഗ​രി​ക്ക് ക്രി​സ്തു​മ​സ് സ​മ്മാ​ന​മാ​യി കോ​ട്ട​യം ലു​ലു തു​റ​ന്നു
Saturday, December 14, 2024 7:08 PM IST
കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ന് ക്രി​സ്തു​മ​സ് പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി കോ​ട്ട​യം മ​ണി​പ്പു​ഴ​യി​ൽ പു​തി​യ ലു​ലു മാ​ൾ തു​റ​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ലു​ലു മാ​ളു​ക​ളു​ടെ മി​നി പ​തി​പ്പാ​ണ് കോ​ട്ട​യ​ത്തേ​ത്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ​യും പ്ര​ധാ​ന ഷോ​പ്പിം​ഗ് കേ​ന്ദ്ര​മാ​കും ലു​ലു. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​ണ് മി​നി മാ​ളി​ലെ ഹൈ​ലൈ​റ്റ്.

ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ മാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള മ​നോ​ര​മ ചീ​ഫ് എ​ഡി​റ്റ​ർ മാ​മ്മ​ൻ മാ​ത്യു നാ​ട മു​റി​ച്ച് ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ജോ​സ് കെ. ​മാ​ണി എം​പി, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, ഹാ​രി​സ് ബീ​രാ​ൻ എം​പി, കോ​ട്ട​യം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, മു​ൻ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, മൂ​ല​വ​ട്ടം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷീ​ന ബി​നു, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ബി. ബി​നു, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.

കോ​ട്ട​യം ലു​ലു മ​ധ്യ​കേ​ര​ള​ത്തി​ന്‍റെ ഗ്ലോ​ബ​ൽ ഷോ​പ്പിം​ഗ് ഹ​ബ്ബാ​യി മാ​റു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ചൂ​ണ്ടി​കാ​ട്ടി. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ എം.​എ. യൂ​സ​ഫ​ലി വ​ഹി​ക്കു​ന്ന പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്നും കോ​ട്ട​യ​ത്തി​ന്‍റെ ആ​ധു​നി​ക വ​ത്ക​ര​ണ​ത്തി​ന് ക​രു​ത്തേ​കു​ന്ന​താ​ണ് ലു​ലു​വി​ന്‍റെ സാ​ന്നി​ധ്യ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു.

കോ​ട്ട​യം സ്വ​ദേ​ശി​ക​ളും ഇ​നി ലോ​കോ​ത്ത​ര ശ്രം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ഗ​ത​കൂ​ട്ടു​ന്ന​താ​ണ് ലു​ലു​വി​ന്‍റെ ചു​വ​ടു​വ​യ്പ്പെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

മ​ധ്യ​കേ​ര​ള​ത്തി​നു​ള്ള ക്രി​സ്തു​മ​സ് പു​തു​വ​ർ​ഷ സ​മ്മാ​ന​മെ​ന്നാ​ണ് പു​തി​യ ലു​ലു​വി​നെ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി വി​ശേ​ഷി​പ്പി​ച്ച​ത്. കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​വും പ്രാ​ദേ​ശി​ക​മാ​യ വി​ക​സ​ന​വു​മാ​ണ് നാ​ടി​ന് ആ​വ​ശ്യം. കോ​ട്ട​യം ലു​ലു​വി​ലൂ​ടെ ര​ണ്ടാ​യി​രം പേ​ർ​ക്ക് പു​തു​താ​യി തൊ​ഴി​ൽ ല​ഭി​ക്കും. കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ നാ​ട്ടി​ൽ ഉ​ണ്ടാ​ക​ണം.

യു​വ​ത്വ​ത്തി​ന്‍റെ മി​ക​വ് ന​മ്മു​ടെ നാ​ട്ടി​ൽ പ്ര​യോ​ജ​ന​പ്പെ‌‌​ടു​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നും ലു​ലു​വി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ഇ​താ​ണ് ലു​ലു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും യൂ​സ​ഫ​ലി വ്യ​ക്ത​മാ​ക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.