അ​ടി​യ​ന്ത​രാ​വ​സ്ഥ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ ക​റു​ത്ത പാ​ട്; ചി​ല​ർ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന​യെ ഉ​പ​യോ​ഗി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി
Saturday, December 14, 2024 6:52 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​നാ ശി​ൽ​പ്പി​ക​ളെ സ്മ​രി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ. ഭ​ര​ണ​ഘ​ട​നാ ച​ർ​ച്ച അ​ഭി​മാ​ന​ക​ര​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​നു ഭ​ര​ണ​ഘ​ട​ന അ​ടി​ത്ത​റ​യാ​യി. 75 വ‍​ര്‍​ഷ​ത്തെ യാ​ത്ര ചെ​റു​ത​ല്ല. നാ​രീ ശ​ക്തി​യാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ ശ​ക്തി. തു​ട​ക്കം മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ന​ൽ​കി​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​താ​വാ​ണ്. ഭാ​ര​തീ​യ സം​സ്കാ​രം ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പോ​ലും വ​നി​താ ശാ​ക്തീ​ക​ര​ണം പ്ര​ധാ​ന ച​ർ​ച്ച​യാ​യി. ഈ ​പ​ശ്ചാ​ത്ത​ല​മാ​ണ് വ​നി​താ സം​വ​ര​ണ ബി​ൽ കൊ​ണ്ടു​വ​രാ​ൻ പ്രേ​ര​ണ​യാ​യ​ത്. ലോ​ക്സ​ഭ​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യം കൂ​ടി. ഇ​ന്ത്യ ഉ​ട​ൻ ത​ന്നെ ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സ​മ്പ​ത്ത് വ്യ​വ​സ്ഥ​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​ക​ത്വ​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ മു​ഖ​മു​ദ്ര. വൈ​കൃ​ത മ​ന​സു​ക​ൾ ഭാ​ര​ത​ത്തി​ന്‍റെ ഏ​ക​ത ത​ക​ർ​ത്തു. ഏ​ക​ത്വ​ത്തി​നു​വേ​ണ്ടി​യാ​ണ് ഒ​രു രാ​ജ്യം ഒ​രു നി​കു​തി കൊ​ണ്ടു​വ​ന്ന​ത്. ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി ഐ​ക്യ​ത്തി​നും തു​ല്ല്യ​ത​യ്ക്കും വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ഒ​രു രാ​ജ്യം ഒ​രു ഗ്രി​ഡി​ലൂ​ടെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​മെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്കി.

ചി​ല വൈ​കൃ​ത മ​ന​സു​ക​ൾ ഭാ​ര​ത​ത്തി​ന്‍റെ ഏ​ക​ത ത​ക​ർ​ത്തു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ന​മ്മു​ടെ മു​ദ്രാ​വാ​ക്യ​ത്തെ ത​ള​ർ​ത്തി. അ​ടി​മ മ​നോ​ഭാ​വം ഏ​ക​ത്വ​ത്തെ ത​ള​ർ​ത്തി. ആ​ർ​ട്ടി​ക്കി​ൾ 370 രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നു ത​ട​സ​മാ​യി​രു​ന്നു.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പാ​പ​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​നു മോ​ച​ന​മി​ല്ല. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ ക​റു​ത്ത പാ​ടാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ. ഭ​ര​ണ​ഘ​ട​ന​യെ ഞ​ങ്ങ​ൾ ആ​രാ​ധി​ക്കു​ന്നു. കോ​ൺ​ഗ്ര​സ് കൊ​ല്ലു​ന്നു. ചി​ല​ർ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന​യെ ഉ​പ​യോ​ഗി​ക്കു​ന്നു. കോ​ൺ​ഗ്ര​സി​ലെ ഒ​രു കു​ടും​ബം ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

നെ​ഹ്റു സ്വ​ന്തം നേ​ട്ട​ത്തി​നാ​യി ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ചു. ആ​ദ്യം ഭ​ര​ണ​ഘ​ട​ന​യെ ദു​രു​പ​യോ​ഗം​ചെ​യ്ത​ത് നെ​ഹ്റു. പി​ന്നീ​ട് ഇ​ന്ദി​രാ ഗാ​ന്ധി ഇ​ത് തു​ട​ർ​ന്നു. കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം ഇ​ന്ദി​ര ക​വ​ർ​ന്നു. 1947 മു​ത​ൽ 1952 വ​രേ ഈ ​രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ ഇ​ല്ലാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്യ​ത്തി​നു​പോ​ലും വി​ല​ങ്ങി​ട്ടു. 60 വ​ർ​ഷ​ത്തി​നി​ടെ 75 ത​വ​ണ​യാ​ണ് കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

രാ​ഹു​ൽ ഗാ​ന്ധി അ​ഹ​ങ്കാ​രി​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. അ​ഹ​ങ്കാ​രി​യാ​യ വ്യ​ക്തി മ​ന്ത്രി​സ​ഭാ തീ​രു​മാ​നം കീ​റി​യെ​റി​ഞ്ഞു. വോ​ട്ടു​ബാ​ങ്കി​നാ​യി ചി​ല​ർ സം​വ​ര​ണ​ത്തി​നു തു​ര​ങ്കം​വ​യ്ക്കു​ന്നു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന് എ​തി​രാ​യി​രു​ന്നു. നെ​ഹ്റു പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത് പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ച്ചാ​ണെ​ന്നും മോ​ദി വി​മ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സ് 60 വ​ർ​ഷം ഭ​രി​ച്ചി​ട്ടും കു​ടി​വെ​ള്ളം പോ​ലും ന​ൽ​കാ​നാ​യി​ല്ല.

കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ഇ​നി ദാ​രി​ദ്ര​ത്തി​ലേ​ക്ക് പോ​കി​ല്ല. ഇ​ത് മോ​ദി​യു​ടെ ഉ​റ​പ്പാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.