കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം മ​നു​സ്മൃ​തി​യെ വാ​ഴ്ത്താ​ൻ; ഭ​ര​ണ​ഘ​ട​ന രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Saturday, December 14, 2024 4:31 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന കേ​വ​ലം നി​യ​മ​പ​ര​മാ​യ ഒ​രു രേ​ഖ​യ​ല്ലെ​ന്നും അ​ത് രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഗാ​ന്ധി​ജി​യു​ടെ​യും നെ​ഹ്റു​വി​ന്‍റെ​യും അം​ബേ​ദ്ക​റി​ന്‍റെ​യും ആ​ശ​യ​മാ​ണ് ഭ​ര​ണ​ഘ​ട​ന.

നി​ങ്ങ​ള്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ത​യോ​ട് ത​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന​യ​ല്ല, കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ന്ന​ത്തെ ശ്ര​മ​ങ്ങ​ളെ​ല്ലാം മ​നു​സ്മൃ​തി​യെ വാ​ഴ്ത്താ​നാ​ണ്.

ഭ​ര​ണ​ഘ​ട​ന​യി​ല്‍ ഇ​ന്ത്യ​യു​ടേ​താ​യി ഒ​ന്നു​മി​ല്ലെ​ന്നാ​ണ് സ​വ​ര്‍​ക്ക​ര്‍ പ​റ​ഞ്ഞ​ത്. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​മെ​ന്ന് നി​ങ്ങ​ള്‍ പ​റ​യു​മ്പോ​ള്‍ നി​ങ്ങ​ള്‍ സ​വ​ര്‍​ക്ക​റെ പ​രി​ഹ​സി​ക്കു​ക​യാ​ണ്. സ​വ​ര്‍​ക്ക​ർ ബ്രീ​ട്ടി​ഷു​കാ​രു​മാ​യി സ​ന്ധി ചെ​യ്തു​വെ​ന്നാ​ണ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

മ​ഹാ​ത്മാ​ഗാ​ന്ധി ജ​യി​ലി​ല്‍ കി​ട​ന്നി​ട്ടു​ണ്ട്. നെ​ഹ്‌​റു ജ​യി​ലി​ല്‍ കി​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സ​വ​ര്‍​ക്ക​ര്‍ ബ്രി​ട്ടീ​ഷു​കാ​ര്‍​ക്ക് മാ​പ്പെ​ഴു​തി​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​രി​ഹ​സി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ മ​നു​സ്മൃ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. ഹാ​ത്ര​സി​ലെ അ​തി​ജീ​വി​ത​യു​ടെ കു​ടും​ബ​ത്തെ ഭ​ര​ണ​സം​വി​ധാ​നം ഒ​റ്റ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക തു​ല്ല്യ​ത ഇ​ല്ലാ​താ​യി. ജാ​തി സെ​ന്‍​സ​സ് ന​ട​പ്പി​ലാ​ക്കാ​ത്ത​ത് സ​മ​ത്വം ഇ​ല്ലാ​ത്ത​തി​ന്‍റെ തെ​ളി​വാ​ണ്. ഇ​ന്‍റ്യാ സ​ഖ്യം ജാ​തി സെ​ന്‍​സ​സ് ന​ട​പ്പി​ലാ​ക്കു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

ഇ​ന്ന് നി​ങ്ങ​ള്‍ ഡ​ല്‍​ഹി​ക്ക് പു​റ​ത്ത് ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ ക​ണ്ണീ​ര്‍​വാ​ത​ക ഷെ​ല്ലു​ക​ള്‍ പ്ര​യോ​ഗി​ച്ചു. ലാ​ത്തി ചാ​ര്‍​ജ് ന​ട​ത്തി. ക​ര്‍​ഷ​ക​ര്‍ വി​ള​ക​ള്‍​ക്ക് ന്യാ​യ​മാ​യ വി​ല​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ നി​ങ്ങ​ള്‍ അ​ദാ​നി​ക്കും അം​ബാ​നി​ക്കും ലാ​ഭ​മു​ണ്ടാ​ക്കി ന​ല്‍​കു​ന്നു. ഇ​തു​വ​ഴി ക​ര്‍​ഷ​ക​രു​ടെ പെ​രു​വി​ര​ലാ​ണ് നി​ങ്ങ​ള്‍ അ​റു​ത്തു​മാ​റ്റി​യ​ത്.

സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി കൊ​ണ്ടു​വ​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്‍റെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ത​ള്ള​വി​ര​ലാ​ണ് നി​ങ്ങ​ള്‍ അ​റു​ത്ത​തെന്നും അദ്ദേഹം പറഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.