ന​വീ​ൻ ബാ​ബു​വി​നെ കൊ​ന്ന​ശേ​ഷം കെ​ട്ടി​തൂ​ക്കി​യ​താണെന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഹ​ർ​ജി​ക്കാ​രി ഹൈ​ക്കോ​ട​തി​യി​ൽ
Thursday, December 12, 2024 5:23 PM IST
കൊ​ച്ചി: എ​ഡി​എം ന​വീ​ൻ ബാ​ബു തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കി​ല്ലെ​ന്ന് ഹ​ർ​ജി​ക്കാ​രി​യാ​യ ഭാ​ര്യ മ​ഞ്ജു​ഷ ഹൈ​ക്കോ​ട​തി​യി​ൽ. ന​വീ​ൻ ബാ​ബു​വി​നെ കൊ​ന്ന​ശേ​ഷം കെ​ട്ടി​തൂ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഹ​ർ​ജി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചു.

55 കി​ലോ​യു​ള്ള ന​വീ​ൻ ബാ​ബു ചെ​റി​യ ക​യ​റി​ൽ തൂ​ങ്ങി​മ​രി​ച്ചു​വെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​നാ​കി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം ശ​രി​യാ​യ വി​ധ​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ പ​ല പ്ര​ധാ​ന വി​വ​ര​ങ്ങ​ളും വി​ട്ടു ക​ള​ഞ്ഞു​വെ​ന്നും ഹ​ർ​ജി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചു.

ന​വീ​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ലെ ര​ക്ത​ക്ക​റ​യി​ലും ഉ​മി​നീ​ർ ഒ​ലി​ച്ച് ഇ​റ​ങ്ങി​യ​തി​ലും അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ലെ​ന്നും മ​ഞ്ജു​ഷയുടെ അ​ഭി​ഭാ​ഷ​ക​ൻ വാദിച്ചു. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്ന എ​ടി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് കു​ടും​ബം സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ഴും തെ​ളി​വു​ക​ൾ കെ​ട്ടി​ച്ച​മ​യ്ക്കു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​സ് സി​ബി​ഐ​ക്ക് വി​ട​ണം. പ്ര​തി​യു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വും ന​വീ​ൻ ബാ​ബു​വി​നെ കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്ക​യും കോ​ട​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ലി​യ രാ​ഷ്ട്രീയ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​ണ് പ്ര​തി. സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കി​ല്ല, സ​ർ​ക്കാ​ർ പ്ര​തി​യെ സം​ര​ക്ഷി​ക്കും. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ങ്കി​ൽ സി​ബി​ഐ വേ​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​രി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ കേ​ര​ളാ പോ​ലീ​സി​നെ വി​ല കു​റ​ച്ച് കാ​ണ​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേ​ര​ളാ പോ​ലീ​സി​നെ വി​ല കു​റ​ച്ച് കാ​ണു​ക​യോ അ​ന്വേ​ഷ​ണ സം​ഘ​ത്തെ​ക്കു​റി​ച്ച് സം​ശ​യ​മോ ത​ങ്ങ​ൾ​ക്കി​ല്ല, ന​ല്ല ടീ​മാ​ണ്. പ​ക്ഷേ ചി​ല രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​മൊ​ഴി​ച്ചാ​ൽ പോ​ലീ​സി​നെ കു​റി​ച്ച് മോ​ശം അ​ഭി​പ്രാ​യ​മി​ല്ലെ​ന്നും സി​ബി​ഐ​യ്ക്ക് മി​ക​ച്ച രീ​തി​യി​ൽ അ​ന്വേ​ഷി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​രി കോ​ട​തി​യി​ൽ വാ​ദി​ച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.